ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും അവയെ ലാഭകരമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
വ്യവസായ വകുപ്പിന് കീഴിൽ നഷ്ടത്തിലാകുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ കൃത്യത ഉറപ്പു വരുത്തുന്നതിനും ആധുനികവൽക്കരണം നടപ്പിലാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കൊണ്ടോട്ടി മണ്ഡലത്തിൽ ആരംഭിച്ച പുതു സംരംഭങ്ങൾ
4272.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിൽ 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ആരംഭിച്ചിട്ടുള്ള പുതു സംരംഭങ്ങളുടെ / സ്റ്റാർട്ടപ്പുകളുടെ പേരും സംരംഭകന്റെ വിലാസവും സംരംഭകൻ നിക്ഷേപിച്ച തുക, ഇതിലേക്കുള്ള സർക്കാർ സഹായത്തിന്റെ വിശദാംശങ്ങൾ, സൃഷ്ടിച്ച തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ മണ്ഡലത്തിലെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ ഇന്റേൺസിനെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ അവരുടെ പേര് വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, വേതനം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂള്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം
4274.
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2003-ല്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം), 2012-ല്‍ സംഘടിപ്പിച്ച എമെര്‍ജിങ് കേരള എന്നീ നിക്ഷേപ പരിപാടികള്‍ പരാജയപ്പെട്ടപ്പോൾ കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഏകോപനവും ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തെ വ്യത്യസ്തമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇൻവെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആഗോള നിക്ഷേപകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഉച്ചകോടി പ്രതിവര്‍ഷം നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി
4275.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഏതെല്ലാം മേഖലകളിലാണ് നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
നിലവിലെ നിക്ഷേപ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; അവയിൽ ഏതെല്ലാം വാഗ്ദാനങ്ങൾ ഉടൻ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്;
( ഡി )
കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് എന്തെല്ലാം തുടർ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
പുതിയ സംരംഭകര്‍ക്ക് നല്കുന്ന സബ്സിഡികള്‍
4276.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വകുപ്പ് നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ബി )
ഈ സബ്സിഡികള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വിശദമാക്കുമോ;
( സി )
സാമ്പത്തിക സഹായങ്ങള്‍ സംരംഭകന് ലഭ്യമാക്കുന്നതിനൊപ്പം സാങ്കേതിക സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന് കഴിയുന്ന രീതിയില്‍ ഇന്റേണ്‍സിനെ മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
വേള്‍ഡ് ഇക്കണോമിക്ക് ഫോറം
4277.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ 2025 ജനുവരി മാസത്തില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തില്‍ കേരളം പങ്കെടുത്തതിന്റെ ഭാഗമായി സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ വിശദമാക്കാമോ?
തകർച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങളുടെ പുനരുദ്ധാരണം
4278.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തകർച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്കായി (2851-00-102-33 ബജറ്റ് ശീർഷകം) 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്നും വകയിരുത്തിയതിന്റെ എത്ര ശതമാനം ചെലവഴിച്ചുവെന്നും സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
പൂഞ്ഞാർ മണ്ഡലത്തില്‍ ഒരു കുടുംബം ഒരു സംരംഭം പദ്ധതി
4279.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം, ഒരു സംരംഭം പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ചെലവാക്കിയ തുകയും തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പൂഞ്ഞാർ മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്വയംസംരംഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കാമോ; പ്രസ്തുത സംരംഭങ്ങള്‍ക്കായി എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
സംരംഭക സഹായ പദ്ധതിയിൽ 2022 മുതൽ നൽകിയ പ്രാരംഭ സഹായം
4280.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ പ്രാരംഭ സഹായം നൽകി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ നിക്ഷേപ സഹായം നൽകി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
പൊതുമേഖലാ സ്ഥാപനത്തിന് നൽകിയ സാമ്പത്തിക സഹായം
4281.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ ഓരോ പൊതുമേഖലാ സ്ഥാപനത്തിനും നൽകിയ സാമ്പത്തിക സഹായം വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഓരോ പൊതുമേഖലാ സ്ഥാപനവും സംസ്ഥാന സർക്കാരിന് തിരിച്ചു നൽകിയ തുക വർഷം തിരിച്ചു ലഭ്യമാക്കാമോ;
( സി )
ഓരോ പൊതുമേഖലാ സ്ഥാപനവും ഓരോ വർഷവും സർക്കാരിന് നൽകാനുള്ള തുക സംബന്ധിച്ച വിവരം നൽകാമോ?
ഉത്തര കേരളത്തിലെ വ്യവസായ വികസനത്തിനുള്ള നടപടികൾ
4282.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തര കേരളത്തിലെ വ്യവസായ വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രസ്തുത മേഖലയിലുണ്ടായ പുരാേഗതികള് വിശദമാക്കുമാേ?
വ്യവസായ വകുപ്പിന്റെ ജില്ല-സംസ്ഥാനതല ഓഫീസുകള്‍
4283.
ശ്രീ. യു. ആര്. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങൾക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി വ്യവസായ വകുപ്പിന്റെ ജില്ല-സംസ്ഥാനതല ഓഫീസുകള്‍ കൂടുതല്‍ സാങ്കേതികമായ അറിവും ഉയര്‍ന്ന അക്കാദമിക്ക് യോഗ്യതയും ഉള്ള ജീവനക്കാരെ നിയമിച്ചുകൊണ്ട് ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെമിനാറുകള്‍
4284.
ശ്രീ. യു. ആര്. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളും നടപടികളും യുവതലമുറയിലേയ്ക്ക് നേരിട്ടെത്തിക്കുന്നതിനും യുവതലമുറയെ വ്യവസായ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യവസായ വകുപ്പിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
ഉത്പാദനശേഷി ഉയര്‍ത്തല്‍ പദ്ധതി
4285.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭങ്ങളുടെ ഉത്പാദനശേഷി ഉയര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന പ്രവര്‍ത്തന മൂലധന വായ്പയിന്മേലുള്ള പലിശയ്ക്ക് നിലവില്‍ സബ്സിഡി നല്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
അനുബന്ധമേഖലയുടെ ശാക്തീകരണം
4286.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
ഇതിനായി പ്രത്യേകപദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പുത്തന്‍ അനുബന്ധ വ്യവസായ യൂണിറ്റുകള്‍ക്കുള്ള ധനസഹായത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?
ഇന്‍വെസ്റ്റ് കേരള പദ്ധതി
4287.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റ് കേരള പദ്ധതിയില്‍ ഓഫര്‍ ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം
4288.
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ തീരുമാനങ്ങളും ധാരണകളും സമയബന്ധിതമായി നടപ്പിലാക്കുവാന്‍ വ്യക്തമായ ഘടനയുള്ള സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
ശ്രീ. എം.വിജിന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ നാളിത് വരെ ലഭ്യമായിട്ടുണ്ട്; ഇതിന്റെ പ്രവര്‍ത്തനം എവിടെയെങ്കിലും ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ കൊല്ലകടവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഭൂമി അനുവദിക്കല്‍
4290.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കൊച്ചാലുമൂട്ടില്‍ സ്ഥിതി ചെയ്യുന്ന കൊല്ലകടവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഭൂമി അനുവദിച്ച് നല്‍കിയത് ആര്‍ക്കൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
അപേക്ഷ നല്കിയ വര്‍ഷവും ഭൂമി അനുവദിച്ചു നല്കിയ വര്‍ഷവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
നിലവില്‍ എത്ര അപേക്ഷകര്‍ ഉണ്ടെന്നും അവരുടെ വിശദ വിവരവും അപേക്ഷ നല്കിയ വര്‍ഷവും അറിയിക്കുമോ?
സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയം
4291.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയം നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.എഫ്.ഡി.സി., കെ.എസ്.എഫ്.ഇ., കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിച്ചിട്ടുണ്ടോ;
( സി )
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്കുന്ന വായ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കിയിട്ടുണ്ടോ;
( ഡി )
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്ന പ്രഖ്യാപനം പ്രസ്തുത നയവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുണ്ടോ?
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ ഷെഡുകൾ അനുവദിക്കുന്നതിലെ കരട് മാർഗ്ഗരേഖ
4292.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ ഷെഡുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 18.02.2025-ൽ പുറത്തിറക്കിയിട്ടുള്ള കരട് മാർഗ്ഗരേഖ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റുകളിൽ നിലവിൽ ഷെഡുകൾ അനുവദിക്കുന്ന കാലാവധിയായ തൊണ്ണൂറ് വർഷം എന്നത് മുപ്പത് വർഷമായി കുറയ്ക്കണം എന്ന് കരട് മാർഗ്ഗരേഖയിൽ നിർദ്ദേശിക്കുന്നുണ്ടോ;
( സി )
ഷെഡുകളുടെ നിശ്ചയിച്ചിട്ടുള്ള വാടക പൂർണ്ണമായും അടച്ച് പ്രസ്തുത എസ്റ്റേറ്റുകളിൽ നിന്ന് ഷെഡുകൾ എടുത്തവർ പുതുക്കിയ ബൈലോ പ്രകാരം മുപ്പത് വർഷം കഴിഞ്ഞ് അവരുടെ വ്യവസായങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത എസ്റ്റേറ്റുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രസിഡൻറ്/ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന കരട് മാർഗരേഖയിലെ നിർദ്ദേശത്തിന്റെ ആവശ്യകത വ്യക്തമാക്കാമോ;
( ഇ )
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രാർ കൂടിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറെ പ്രസ്തുത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് അല്ലെങ്കിൽ ചെയർമാൻ ആക്കണമെന്ന കരട് മാർഗ്ഗരേഖയിലെ നിർദ്ദേശം നിയമസാധുതയുള്ളതാണോ എന്ന് അറിയിക്കാമോ;
( എഫ് )
ജനാധിപത്യപരവും അഴിമതി രഹിതവുമായ രീതിയിൽ പൊതുജനങ്ങൾക്ക് പ്രസ്തുത എസ്റ്റേറ്റുകളുടെ ഷെഡുകളും സ്ഥലവും വ്യവസായത്തിനായി നൽകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് നൽകിയിരുന്ന ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രം നൽകണമെന്ന് കരട് മാർഗ്ഗരേഖയിലെ നിർദ്ദേശത്തിന്റെ ആവശ്യകത വ്യക്തമാക്കാമോ?
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് പദ്ധതിക്കായി 2022 മുതൽ ഓരോ വർഷവും കേന്ദ്രം നൽകിയ തുകയും സംസ്ഥാന വിഹിതവും വർഷം തിരിച്ചു നൽകാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ആരംഭിച്ചിരിക്കുന്ന എത്ര സംരംഭങ്ങളെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വർഷം തിരിച്ചു ലഭ്യമാക്കാമോ?
ഒരു കുടുംബം ഒരു സംരംഭം പദ്ധതി
4294.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം പദ്ധതിയുടെ പ്രവർത്തനക്ഷമത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിൽ 2022 മുതൽ നൽകിയ സഹായം
4295.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു കുടുംബം ഒരു സംരംഭം പദ്ധതി'യുടെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ സഹായം നൽകിയെന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ പുതിയ വ്യവസായ പദ്ധതികള്‍
4296.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പുതിയ വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം പദ്ധതികളാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
സംരംഭക വർഷം പദ്ധതി
4297.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നാളിതുവരെ ഓരോ വർഷവും ചെലവഴിച്ച തുകയും തുക ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണവും വർഷം തിരിച്ച് ലഭ്യമാക്കാമോ?
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക പദ്ധതി
4298.
ശ്രീ. എ. സി. മൊയ്തീൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് സംരംഭക ലോകത്തിന്റെ ശ്രദ്ധനേടുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് വികസനം എത്തിക്കുന്നതിനും കൂടുതൽ നിക്ഷേപവും തൊഴിലും സൃഷ്ടിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നുമുള്ള സന്ദേശം സംരംഭക ലോകത്തിന് പകരാൻ ഉച്ചകോടിക്ക് സാധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സംഗമത്തിൽ എത്ര കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതുവഴി എത്ര കോടിരൂപയുടെ നിക്ഷേപത്തിനുള്ള താത്പര്യപത്രിക ഒപ്പുവച്ചിട്ടുണ്ടെന്നും വെളിപ്പെടുത്താമോ;
( ഡി )
ഐ.ടി മേഖലയുടെ വിപുലീകരണത്തിനും പുതിയ പദ്ധതികൾക്കുമായി എത്ര കോടിരൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്; പുതുതായി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും; വ്യക്തമാക്കാമോ?
സംരംഭക സഹായ പദ്ധതിയിലേക്ക് വകയിരുത്തിയതും ചെലവഴിച്ചതുമായ തുക
4299.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക സഹായ പദ്ധതിക്കായി 2024-25 സാമ്പത്തിക വർഷം എത്ര കോടി രൂപ വകയിരുത്തി എന്ന് വ്യക്തമാക്കാമോ;
( ബി )
സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 2024-25 സാമ്പത്തിക വർഷം എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 2024-25 സാമ്പത്തിക വർഷം എത്ര സംരംഭകർക്ക് സഹായം അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി നിലവിൽ പാസായിട്ടും പണം നൽകാൻ സാധിക്കാത്ത അപേക്ഷകൾ എത്രയാണ് എന്ന് വ്യക്തമാക്കാമോ;
( ഇ )
സംരംഭക സഹായ പദ്ധതിക്കായി 2023 -24 സാമ്പത്തിക വർഷം എത്ര കോടി രൂപ കുടിശ്ശികയായിരുന്നു എന്നും 2024-25 സാമ്പത്തിക വർഷം ഇത് കൊടുത്തു തീർത്തോ എന്നും വ്യക്തമാക്കാമോ?
കോഴിക്കോട് ജില്ലയില്‍ സംരംഭക വര്‍ഷം പദ്ധതി
4300.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -2024 സാമ്പത്തിക വർഷം ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എത്ര പദ്ധതികള്‍ നടപ്പിലാക്കി; വിശദമാക്കാമോ;
( ബി )
പദ്ധതി പ്രകാരം ജില്ലയില്‍ എത്ര രൂപയുടെ നിക്ഷേപം നടത്താന്‍ കഴിഞ്ഞു; എത്ര പേര്‍ക്ക് പുതുതായി ജോലി ലഭിച്ചു എന്ന് വിശദമാക്കാമോ?
സമ്മർദ്ദത്തിലായ എം.എസ്.എം.ഇ-കളുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി
4301.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്മർദ്ദത്തിലായ എം.എസ്.എം.ഇ-കളുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ സഹായം നൽകിയെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ?
എം.എസ്.എം.ഇ-കളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
4302.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എം.എസ്.എം.ഇ-കളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷൻ
4303.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷന്റെ ഭാഗമായി 2022-മുതൽ നാളിതുവരെ എത്ര സൂക്ഷ്മ സംരംഭങ്ങൾ ചെറുകിട സംരംഭങ്ങൾ ആകാന്‍ സർക്കാർ ധനസഹായം നൽകിയെന്ന് വ്യക്തമാക്കാമോ;
( ബി )
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷന്റെ ഭാഗമായി 2022-മുതൽ നാളിതുവരെ എത്ര ചെറുകിട സംരംഭങ്ങൾ ഇടത്തരം ആകാൻ സർക്കാർ ധനസഹായം നൽകിയെന്ന് വ്യക്തമാക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിലെ ഒരു കുടുംബം ഒരു സംരംഭം പദ്ധതി
4304.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എത്ര സംരംഭകര്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എത്ര സ്ത്രീ സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പാക്കേജ്
4305.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പാക്കേജ് ഇനത്തിൽ (2851-00-102-07 ബജറ്റ് ശീർഷകം) 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്നും വകയിരുത്തിയതിന്റെ എത്ര ശതമാനം ചെലവഴിച്ചുവെന്നും സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം
4306.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംരംഭകത്വ സഹായ പദ്ധതിയിൽ (2851-00-102-84(01), (02) ബജറ്റ് ശീർഷകങ്ങൾ) 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്നും വകയിരുത്തിയതിന്റെ എത്ര ശതമാനം ചെലവഴിച്ചു എന്നും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
ചെറുകിട-കുടിൽ വ്യവസായങ്ങൾ
4307.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട - കുടിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ലൈസൻസ് ആവശ്യമുണ്ടോ;
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല വ്യവസായം പ്രോത്സാഹിപ്പിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
കരകൗശല ഉത്പന്നങ്ങൾക്ക് ഓൺലൈൻ മാര്‍ക്കറ്റിംഗിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
വിദേശികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് എത്തുന്നവർക്കിടയിൽ കരകൗശല ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി
4309.
ശ്രീ. യു. ആര്. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടോ;
( ബി )
പ്രസ്തുത മാസ്റ്റര്‍ പ്ലാനില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപ ചെലവു വരും എന്നാണ് കണക്കാക്കിയിട്ടുളളത്;
( ഡി )
ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ എത്ര കോടി രൂപ ചെലവു വന്നിട്ടുണ്ട്; ഇത് സംസ്ഥാന ഗവണ്മെന്റ് ആണോ വഹിച്ചിട്ടുളളത്; എങ്കില്‍ എത്ര കോടി രൂപ ചെലവ് വന്നിട്ടുണ്ട്; എത്ര ഏക്കര്‍ ഭൂമിയാണ് കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയ്ക്കായി ഏറ്റെടുത്തിട്ടുളളത്; ഏത് ഏജന്‍സി വഴിയാണ് ഭൂമി ഏറ്റെടുത്തിട്ടുളളത്;
( ഇ )
പ്രസ്തുത വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ എത്ര കോടി രൂപയുടെ മുതല്‍മുടക്കിലുളള വ്യവസായങ്ങള്‍ തുടങ്ങുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; ഇതിലൂടെ എത്രപേര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നൽകുമോ?
ചാവക്കാട് സ്വകാര്യ വ്യവസായ പാര്‍ക്ക്
4310.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന ചാവക്കാട് പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തി സ്വകാര്യ വ്യവസായ പാര്‍ക്കുകളും ചെറുകിട വ്യവസായ സംരംഭങ്ങളും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
കോഴിക്കോട് ജില്ലയിലെ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
4311.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നാളിതുവരെയായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവയില്‍ ഏതൊക്കെ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
കാഞ്ഞങ്ങാട് വ്യവസായ പാർക്ക്
4312.
ശ്രീ ഇ ചന്ദ്രശേഖരന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്കിൽ എത്ര വ്യവസായങ്ങൾ ആരംഭിച്ചെന്ന് വിശദമാക്കുമോ?
മണിമല നാളികേര പാർക്ക്
4313.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമല നാളികേര പാർക്കിന്റെ ചുറ്റുമതിൽ, പ്രവേശന കവാടം, വാച്ച്മാൻ ക്യാബിൻ പ്രവൃത്തികൾ എന്നിവ എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിനായി നീക്കിവച്ചിട്ടുള്ള തുക സഹിതം അറിയിക്കാമോ;
( ബി )
2025 ജൂൺ മാസം വ്യവസായങ്ങളെ ക്ഷണിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഈ പ്രവൃത്തികളും പൂർത്തിയാക്കുമോ; വിശദമാക്കാമോ?
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം മുതല്‍ നാളിതുവരെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ആരംഭിച്ചിട്ടുളള സംരംഭങ്ങള്‍ ഏതാെക്കെയെന്ന് പഞ്ചായത്ത് തിരിച്ചും, സംരംഭങ്ങളുടെ പ്രത്യേകത സഹിതവും വിശദമാക്കാമോ?
തകർച്ച നേരിടുന്ന വ്യവസായ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി
4315.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിരവധി വ്യവസായ സംരംഭങ്ങൾ വിവിധ കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തകർച്ച നേരിടുന്നതും പ്രവർത്തനരഹിതവുമായ വ്യവസായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നൽകുന്നത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ ഭാഗമായി തകർച്ച നേരിടുന്ന ഏതെങ്കിലും സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
ചെറുകിട വ്യവസായ സംരംഭങ്ങൾ
4316.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സബ്സിഡി സർക്കാർ നൽകുന്നുണ്ടോ; വിശദമാക്കാമോ?
റോബോട്ടിക് ഹബ്ബ്
4317.
ശ്രീ. എം.വിജിന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ രാജ്യത്തെ പ്രധാന റോബോട്ടിക് ഹബ്ബാക്കി മാറ്റുന്നതിനും റോബോട്ടിക് മേഖലയുടെ വിപുലമായ വികസനത്തിനും നിക്ഷേപത്തിനും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
നവ സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍
4318.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ സംരംഭകരെ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; അതിൽ പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
ആഗോള നിക്ഷേപക ഉച്ചകോടി - താല്പര്യ പത്രങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
4319.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. യു. ആര്. പ്രദീപ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി ലഭിച്ചിട്ടുള്ള താല്‍പര്യപത്രങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിക്ഷേപ വാഗ്ദാനങ്ങളുടെ കണ്‍വേര്‍ഷന്‍ റേറ്റ് ദേശീയ ശരാശരിയിലും ഉയര്‍ത്തുന്നതിനായി ഈ രംഗത്ത് നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ഡി )
ഉച്ചകോടിയുടെ ഭാഗമായി ലഭിച്ച നിക്ഷേപ താല്പര്യ പത്രങ്ങളുടെ വിലയിരുത്തല്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ?
പാറശ്ശാല മണ്ഡലത്തിലെ വ്യവസായ വകുപ്പ് പദ്ധതികള്‍
4320.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പാറശ്ശാല മണ്ഡലത്തില്‍ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയ്ക്കായി ചെലവഴിക്കപ്പെട്ട തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് സംരംഭങ്ങളുടെ പേരുവിവരം ഉള്‍പ്പെടെ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുറ്ററ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പനമ്പ് നെയ്ത്ത് കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടി സ്വീകരിക്കുമോ?
കുന്നത്തുനാട് മണ്ഡലത്തിലെ വ്യവസായ വകുപ്പ് പദ്ധതികള്‍
4321.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ പുതുതായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായി എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതി
4322.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം മണ്ഡലത്തിലെ എത്ര സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ആര്‍ക്കൊക്കെ എത്ര തുക വീതമാണ് സഹായം ലഭിച്ചതെന്നും വിശദമാക്കാമോ?
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ 2011-16 കാലഘട്ടത്തില്‍ എത്ര പുതിയ പൊതുമേഖല വ്യവസായങ്ങള്‍ ആരംഭിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
2011-16 കാലഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ എത്ര പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തിലായി എന്നും 2016-ന് ശേഷം എത്രയെണ്ണത്തെ ലാഭത്തിലാക്കാന്‍ കഴിഞ്ഞു എന്നും വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ 2016 മുതല്‍ നാളിതുവരെ എത്ര പുതിയ ചെറുകിട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു; വിശദമാക്കാമോ?
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷന്റെ പ്രവർത്തനം
4325.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്കുമാര് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ സംരംഭങ്ങൾ ചെറുകിട സംരംഭങ്ങൾ ആക്കുന്നതിനും ചെറുകിട സംരംഭങ്ങൾ ഇടത്തരം സംരംഭങ്ങൾ ആക്കുന്നതിനും സഹായം നൽകുന്നുണ്ടോ; എങ്കിൽ അറിയിക്കുമോ;
( സി )
എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷന്റെ പ്രവർത്തന ക്ഷമത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
പുതുതായി ആരംഭിച്ച ചെറുകിട-വന്‍കിട വ്യവസായങ്ങൾ
4326.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ പുതുതായി ആരംഭിച്ച ചെറുകിട, വന്‍കിട വ്യവസായങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ കാലയളവില്‍ പൂട്ടിപ്പോയ ചെറുകിട, വന്‍കിട വ്യവസായങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
ബ്യൂറാേ ഓഫ് പബ്ലിക് എന്റര്‍പ്രെെസസ് നടത്തിവരുന്ന പ്രവൃത്തികള്‍
4327.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബ്യൂറാേ ഓഫ് പബ്ലിക് എന്റര്‍പ്രെെസസ് എന്താെക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ആയതിന്റെ ഘടന ഏത് രീതിയിലാണെന്നും വിശദമാക്കാമോ;
( ബി )
സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നതിനല്ലാതെ സ്വന്തം നിലയില്‍ നടപടികളെടുക്കാന്‍ ബ്യൂറാേ ഓഫ് പബ്ലിക് എന്റര്പ്രെെസസിന് അധികാരമുണ്ടാേ; വിശദമാക്കാമാേ?
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതും പ്രവര്‍ത്തനം അവസാനിച്ചതുമായ കെല്ട്രാേണ് ഡിവെെസസ്, കെല്ട്രാേണ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവഹാരങ്ങള്‍ തീര്പ്പാക്കപ്പെട്ടിട്ടുണ്ടാേ; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ആയതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമാേ;
( സി )
ഈ വ്യവഹാരങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ?
കുറ്റ്യാടി മണ്ഡലത്തിലെ സംരംഭകർക്കുള്ള പഞ്ചായത്തുതല സഹായങ്ങൾ
4329.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി സംരംഭം ആരംഭിക്കുന്നതിനായി പഞ്ചായത്തുതലത്തിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
പുതുതായി സംരംഭം ആരംഭിക്കുന്നതിനായി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകർക്ക് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേര് ഫോൺനമ്പർ സഹിതം നൽകാമോ?
ഇന്റന്‍സീവ് ഇന്ഡസ്ട്രിയലൈസേഷന് സപ്പോര്‍ട്ട് പ്രോഗ്രാം
4330.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റന്‍സീവ് ഇന്ഡസ്ട്രിയലൈസേഷന് സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ സഹായം നൽകി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
എം.എസ്.എം.ഇ. സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ
4331.
ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു എം.എസ്.എം.ഇ. സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് തുടങ്ങുന്ന എം.എസ്.എം.ഇ. സംരംഭത്തിന് എന്തൊക്കെ അനുമതികൾ ആവശ്യമാണ്; വിശദമാക്കാമോ;
( സി )
സംസ്ഥാന സർക്കാരിന്റെ ഓരോ അനുമതിയിലും 2021 മുതൽ നാളിതുവരെ എത്ര എം.എസ്.എം.ഇ.- കൾ തുടങ്ങി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
വ്യവസായ-വ്യാപാര മേഖലയിലെ നിക്ഷേപക പരിപാടികള്‍
4332.
ശ്രീ. എ. സി. മൊയ്തീൻ
ശ്രീ. പി.പി. ചിത്തരഞ്ജന്
ശ്രീ. കെ. ജെ. മാക്സി
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഏറെ പ്രതീക്ഷയോടെ നടത്തിയ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് സംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കൂടുതല്‍ നിക്ഷേപ താല്പര്യപത്രങ്ങള് നേടുന്നതിനും താല്‍പര്യപത്രങ്ങളെ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനും കൃത്യമായ ആസൂത്രണത്തോടെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിക്ഷേപക സംഗമം സമാപിച്ചതിനു ശേഷവും താല്പര്യ പത്രങ്ങളുമായി സംരഭകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ഡി )
നിക്ഷേപ താല്‍പര്യപത്രങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ?
പ്രവർത്തനരഹിതമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പദ്ധതി
4333.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
പ്രസ്തുത പദ്ധതികളുടെ ഭാഗമായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര രൂപ നിരക്കിൽ സഹായം നൽകി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
വാർഷിക വ്യവസായ സർവ്വേ
4334.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യാവസായിക സ്ഥിതി വിവരക്കണക്കുകളുടെ പ്രധാന സ്രോതസായ വാർഷിക വ്യവസായ സർവ്വേ ഏത് സാമ്പത്തിക വർഷം വരെ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്; അവസാനമായി പ്രസിദ്ധീകരിച്ചത് ഏത് സാമ്പത്തിക വർഷത്തെ സർവ്വേയാണ്; വാർഷിക വ്യവസായ സർവ്വേ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
എന്തൊക്കെ മാനദണ്ഡങ്ങളാണ് മേൽപ്പറഞ്ഞ സർവ്വേയ്ക്ക് ആധാരമാകുന്നത്; വാർഷിക വ്യവസായ സർവ്വേ പൂർത്തീകരിച്ച് പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത സർവ്വേകൾ അടിയന്തരമായി പൂർത്തീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
നാനോ യൂണിറ്റ് മാർജിൻ മണി ഗ്രാന്റ്
4335.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാനോ യൂണിറ്റ് മാർജിൻ മണി ഗ്രാന്റായി 2022 മുതൽ നാളിതുവരെ എത്ര പേർക്ക്, എത്ര രൂപ നിരക്കിൽ സഹായം നൽകി എന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ?
സർക്കാർ സഹായത്തോടെ തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ എണ്ണം
4336.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ സർക്കാർ സഹായത്തോടെ തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ എണ്ണം എത്രയാണെന്നും എത്ര തൊഴിലവസരങ്ങളാണ് സ്റ്റാർട്ടപ്പുകളിലൂടെ ഇതുവരെ സൃഷ്ടിച്ചതെന്നും വ്യക്തമാക്കാമോ?
ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടപടി
4337.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
ഇടുക്കി ജില്ലയിലെ അനധികൃത പാറ ഖനനം
4338.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ വ്യാപകമായി അനധികൃത പാറഖനനവും മണ്ണെടുപ്പും നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു; കൂടുതലായി എന്തെല്ലാം നടപടികൾ കൂടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
ധാതുസമ്പത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം
4339.
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ധാതുസമ്പത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന കാര്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ലഭ്യമായ ധാതുസമ്പത്ത് ഇപ്പോള്‍ ഏതൊക്കെ ഏജന്‍സികളാണ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
കൈത്തറി വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക
4340.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ എത്ര മാസത്തെ ശമ്പളം കുടിശ്ശികയായിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഈ ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ശമ്പള കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വിരമിച്ച ജീനക്കാരുടെ പി.എഫ്. വിഹിതം അടയ്ക്കാത്തതിനാല്‍ പെന്ഷന് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പരമ്പരാഗത കളിമണ്‍ വ്യവസായം
4341.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് പ്രത്യേകം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടാേ;
( ബി )
പരമ്പരാഗത കളിമണ്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബങ്ങൾക്ക് കളിമണ്‍ ഖനനം ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് അറിയിക്കുമാേ;
( സി )
കളിമണ്‍ ഖനനത്തിന് വില്ലേജ് ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും ജിയാേളജി വകുപ്പിന്റെ പരിശാേധനകളും വലിയ കടമ്പയായി മാറിയിരിക്കുന്നതിനാല്‍ കളിമണ്‍ താെഴിലാളികള്‍ മറ്റു താെഴിലുകള് തേടിപ്പാേകാനിടയാകുന്നതായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വ്യക്തമാക്കുമാേ;
( ഡി )
കളിമണ്‍പാത്രങ്ങള്‍ക്ക് മുന്‍കാലത്തെ അപേക്ഷിച്ച് മാര്‍ക്കറ്റ് ലഭ്യമാകുന്നതിനാല്‍ മണ്‍പാത്ര വ്യാപാരമേഖലയെ പുനരുജജീവിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമാേ; വിശദമാക്കുമാേ?
പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിന് നടപടി
4342.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍, കൈത്തറി, കശുവണ്ടി, ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിനും ഈ മേഖലകളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായം
4343.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായം ഇനത്തിൽ 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ചെലവിന്റെ ശതമാനവും എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഖാദി മേഖലയിലെ പ്രത്യേക തൊഴിൽദാന പദ്ധതി ഇനത്തിൽ 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ചെലവിന്റെ ശതമാനവും എത്രയെന്ന് വ്യക്തമാക്കുമോ?
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ്
4344.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മുതൽ കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾ അംശാദായമായി നൽകിയതിന് തുല്യമായി സർക്കാർ ഗ്രാൻഡ് ആയി നൽകേണ്ട തുകയുടെ ഇനത്തിൽ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാൻഡ് ഇനത്തിൽ 2021-22 വർഷം മുതലുള്ള കുടിശികയുടെ വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
ഖാദി വ്യവസായത്തിന്റെ സംരക്ഷണത്തിനുള്ള പദ്ധതികള്‍
4345.
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദി വ്യവസായത്തിന്റെ സംരക്ഷണത്തിനും ക്ഷേമത്തിനും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
നൂലിന്റെയും ചായത്തിന്റെയും വില വർദ്ധന, നിർമ്മാണ സാമഗ്രികളുടെ അഭാവം, ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം, തറികളുടെ കേടുപാടുകൾ, സ്പെയർ പാർട്സുകളുടെ അപര്യാപ്തത, ടെക്നീഷ്യന്മാരുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ ഖാദി മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീം, വസ്ത്രങ്ങൾക്കുള്ള റിബേറ്റ്, നൂൽപ്പുകാർക്കും നെയ്ത്തുകാർക്കും നൽകുന്ന ഉത്പാദന ബോണസ്, ഉത്സവബത്ത എന്നിവ യഥാസമയം നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
കൂത്തുപറമ്പ് മണ്ഡലത്തിലെ കണ്ണവം കോളനിയിലെയും മുതിയങ്ങയിലെയും ഖാദി നെയ്ത്ത് കേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീ തൊഴിലാളികൾ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
കയർ വ്യവസായത്തിന്റെ യന്ത്രവൽക്കരണം
4346.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ വ്യവസായത്തിന്റെ യന്ത്രവൽക്കരണത്തിനും പശ്ചാത്തല വികസനത്തിനുമായി (4851-00-106-77 നമ്പര്‍ ബജറ്റ് ശീർഷകം) 2022-23 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ചെലവിന്റെ ശതമാനവും എത്രയെന്ന് വ്യക്തമാക്കുമോ?
കയര്‍ ഭൂവസ്ത്രം പദ്ധതി
4347.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പാക്കിയതുമൂലം സംസ്ഥാന കയര്‍ വ്യവസായ മേഖലയില്‍ കെെവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ ജില്ലയിലും എത്ര രൂപയുടെ കയര്‍ ഭൂവസ്ത്രങ്ങളുടെ വില്‍പ്പനയാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
കയര്‍ വകുപ്പിന്റെ ഉൽപ്പന്നങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ്
4348.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം കയര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങള്‍ക്ക് പ്രകൃതിക്ഷാേഭം മൂലവും മറ്റ് അപകടങ്ങള്‍ കാരണവും ഉണ്ടായ നാശഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉൽപ്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് ഇന്‍ഷുറന്‍സ് കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
കയർ മേഖലയുടെ നവീകരണം
4349.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത തൊഴിൽ മേഖലയായ കയർമേഖലയുടെ നവീകരണത്തിന് ഈ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കയർ തൊഴിലാളികൾക്ക് നൽകിവരുന്ന വിവിധ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
കേരള കശുവണ്ടി വികസന കോർപ്പറേഷൻ
4350.
ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കശുവണ്ടി വികസന കോർപ്പറേഷൻ എത്ര കശുവണ്ടി ഫാക്ടറികളാണ് നടത്തുന്നത്; എത്ര ഫാക്ടറികളാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്; ഏതൊക്കെ ഫാക്ടറികളാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്നത്; കഴിഞ്ഞ വർഷത്തെ ലാഭം /നഷ്ടം കണക്കുകൾ ഉൾപ്പെടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഫാക്ടറികളിൽ ഏതൊക്കെ ഫാക്ടറികളാണ് കശുവണ്ടി കോർപ്പറേഷൻ വാടക അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നത്; പ്രസ്തുത ഫാക്ടറികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി എന്താണ്;
( സി )
ഇതിനായി നടപ്പ് വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ട്; 2025-26 ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ട്; ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികൾ
4351.
ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വികസന കോർപ്പറേഷന്റെ കഴിഞ്ഞ അഞ്ച് സാമ്പത്തികവർഷത്തെ ആകെ വരവും ആകെ ചെലവും വാർഷികനഷ്ടവും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2012-13 മുതൽ പ്രസ്തുത കോർപ്പറേഷന്റെ ഫാക്ടറികൾ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണവും ടേണോവറും എത്രയാണെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ തരം തിരിച്ച് വ്യക്തമാക്കുമോ?
കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്നും വിരമിച്ച തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി
4352.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്നും 2022, 2023, 2024 വർഷങ്ങളിൽ വിരമിച്ച തൊഴിലാളികൾക്ക് യഥാക്രമം ഗ്രാറ്റുവിറ്റി ഇനത്തിൽ നൽകുവാനുള്ള തുക എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചിരുന്നു, എത്ര തുക ചെലവഴിച്ചിട്ടുണ്ട്, പ്രസ്തുത തുക വിതരണം ചെയ്യുവാൻ സാധിക്കാത്തതിന്റെ കാരണം എന്നിവ വ്യക്തമാക്കുമോ?
കശുവണ്ടി തൊഴിലാളികളുടെ ഇ.പി.എഫ്.
4353.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വർഷം മുതൽ നടപ്പ് സാമ്പത്തിക വർഷം വരെ കശുവണ്ടി തൊഴിലാളികളുടെ ഇ.പി.എഫ് തൊഴിലുടമ വിഹിതമായി കശുവണ്ടി വികസന കോർപ്പറേഷൻ അടയ്ക്കേണ്ട തുക എത്രയായിരുന്നുയെന്നും ഇതിനായി എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും എത്ര തുക വീതം അടിച്ചിട്ടുണ്ടെന്നും സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?