ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പാർപ്പിട പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പട്ടയം നൽകുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
കേരള ഭവനനിർമ്മാണ ബോർഡ് നടപ്പിലാക്കിയ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിലെ താമസക്കാർക്ക് കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുമോ;
( സി )
സുനാമി ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിച്ച വീടുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ പ്ലോട്ടുകളുടെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
കോട്ടയം ജില്ലയിലെ പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ?
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വികസനത്തിന് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ വിനോദസഞ്ചാര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ അതിനായി കേന്ദ്രം എന്തെങ്കിലും നിബന്ധന വച്ചിരുന്നുവോയെന്ന് അറിയിക്കുമോ;
( സി )
വിനോദസഞ്ചാര വികസനത്തിന് വേണ്ടി നിക്ഷേപം നടത്തേണ്ട സ്ഥലങ്ങളുടെ മുൻഗണന തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ മലബാർ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമോ; വിശദമാക്കുമോ?
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൊക്കേഷണല് ഹയര് സെക്കന്ഡറി വിദ്യാര്ത്ഥികള്ക്ക് അവര് പഠിക്കുന്ന കോഴ്സുകളില് തന്നെ പ്രത്യേകമായ തൊഴില് പരിശീലനം നല്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി വിദഗ്ധരുടെ സേവനം ലഭ്യമാക്കുമോ; വിശദാംശം നല്കാമോ;
( ബി )
വൊക്കേഷണല് ഹയര് സെക്കന്ഡറി കോഴ്സ് പാസ്സായ വിദ്യാര്ത്ഥികള്ക്കുവേണ്ടി പ്രത്യേകമായ തൊഴില് മേളകള് സംഘടിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിലൂടെ ഉദ്യോഗാര്ത്ഥികള്ക്ക് തൊഴില് ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന് കീഴില് വരുന്ന മുഴുവന് ഓഫീസ് സംവിധാനങ്ങളുടെയും ആധുനികീകരണത്തിനും വിവിധ ഓഫീസ് സേവനങ്ങള് വേഗത്തിലും സുതാര്യവുമായി ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികള് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സുതാര്യത ഉറപ്പാക്കിക്കൊണ്ട് റവന്യൂ ഓഫീസുകളില് നിന്നും ജനങ്ങള്ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്തുകയെന്ന ലക്ഷ്യത്തോടെ വകുപ്പില് നടപ്പിലാക്കി വരുന്ന പദ്ധതികള് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന പ്രഥമ കേരള സ്കൂള് വിദ്യാഭ്യാസ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങള് എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോൺഗ്രസില് വിദ്യാഭ്യാസ മേഖലയ്ക്ക് ഭാവിയില് ഗുണകരമാകുന്ന തരത്തില് എന്തെല്ലാം പരിപാടികളാണ് നടന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പരിപാടി വിജയകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില് ഇത് തുടർച്ചയായി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ?
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി റോഡ് പുറമ്പോക്കുകൾ കയ്യേറുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുഗമമായ ഗതാഗതത്തിനും റോഡ് വികസനത്തിനും ഇത്തരം കയ്യേറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിക്കാറുണ്ടോ; കയ്യേറ്റങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫ്ലാറ്റുകള് സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തില് ഭൂനികുതി നിരക്കുകള് ഏര്പ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നല്കാമോ;
( ബി )
വികസനങ്ങളുടെ അടിസ്ഥാനത്തില് ഭൂമി വിലയില് ഉണ്ടായ വര്ദ്ധനവ് ഫെയര് വാല്യൂ നിര്ണ്ണയത്തിന് പരിഗണിക്കുന്നുണ്ടോ; മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണ് ഇതിനായി കണക്കാക്കുന്നത്; വിശദാംശം നല്കാമോ;
( സി )
ഭൂനികുതി അടയ്ക്കുന്നതിന് പ്രത്യേകമായ ആപ്ലിക്കേഷന് സജ്ജമാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി നവീകരിച്ച ഇ-പേയ്മെന്റ് പോര്ട്ടല് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സ്മാർട്ട് റോഡ് നിർമ്മാണത്തിനുള്ള കരാർ ആദ്യം നൽകിയ സ്ഥാപനം കരാർ പ്രവൃത്തികളിൽ വീഴ്ച വരുത്തിയത് കാരണം കരാർ മറ്റ് സ്ഥാപനങ്ങൾക്ക് മാറ്റി നൽകിയിട്ടുണ്ടോ;
( ബി )
ഓരോ റോഡിന്റെയും കരാര് ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് പിന്നീട് നൽകിയതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ റോഡ് പ്രവൃത്തിയും പൂർത്തീകരിക്കേണ്ട അവസാന തീയതി എന്നാണെന്ന് വിശദമാക്കുമോ?
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താദ്യമായി രൂപകല്പ്പനാ നയം തയ്യാറാക്കിയ സംസ്ഥാനമായി മാറുവാന് കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നയത്തിലെ പ്രധാന നിര്ദ്ദേശങ്ങള് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത നയം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ മരാമത്ത് നിര്മ്മാണ മേഖലയില് ഉണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന് വിശദമാക്കുമോ?
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില് പ്രാദേശിക സാമ്പത്തിക ഉത്പാദന പ്രവര്ത്തനങ്ങള് ഉള്പ്പെടുത്തി വികസിപ്പിക്കുന്നതിന് പദ്ധതികള് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആസൂത്രണത്തെക്കുറിച്ചുളള വിശദാംശം ലഭ്യമാക്കാമോ; ഈ മേഖലയില് ഉള്പ്പെടുത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഏതൊക്കെ പ്രദേശങ്ങളെയാണ്; നിലവില് ഏതൊക്കെ പ്രദേശങ്ങളെ പദ്ധതിയില് ഉള്പ്പെടുത്തി വിജയിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
നിലവില് പ്രസ്തുത പദ്ധതിയില് ഉള്പ്പെടുത്തി വികസിപ്പിച്ചിട്ടുളള പ്രദേശങ്ങളിലെ ജനങ്ങളുടെ വരുമാന ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള് വിശകലനം ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ഏതെല്ലാം ഏജന്സികളാണ് പ്രസ്തുത പദ്ധതി പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുകയും പ്രായോഗിക പരിപാടികള് നടപ്പില് വരുത്തുകയും ചെയ്യുന്നത്; വിശദമാക്കുമോ?
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗപ്രതിരോധത്തിന് ഊന്നൽ കൊടുക്കുന്നതും ആരോഗ്യചാലകവുമായ ചികിത്സ മുതൽ പുനരധിവാസവും രോഗശാന്തിയും വരെയുള്ള മേഖലകളെ സ്പർശിക്കുന്ന ആരോഗ്യാധിഷ്ഠിത വിനോദസസഞ്ചാരം വികസിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച നയം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആരോഗ്യ ടൂറിസം മേഖലയിലുള്ള സവിശേഷമായ സാധ്യതകൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കി മാറ്റുവാൻ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ വിശദമാക്കുമോ?
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇക്കോടൂറിസം വ്യാപിപ്പിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കോടൂറിസം മേഖലയിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിനും പ്രദേശം വൃത്തിയോടെ കാത്ത് പരിപാലിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടര് വിദ്യാഭ്യാസ പരിപാടികള് ആരംഭിക്കുന്നതിനായി രൂപീകരിച്ച സാക്ഷരതാ മിഷന്റെ പ്രവര്ത്തനങ്ങള് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
തുടര്വിദ്യാഭ്യാസത്തിലൂടെ സാക്ഷരത വികസിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദാംശം നല്കുമോ;
( സി )
പരിസ്ഥിതി സംരക്ഷിക്കാനും മാലിന്യ നിര്മ്മാര്ജ്ജന ബോധവല്ക്കരണത്തിനുമായി കേരള സംസ്ഥാന സാക്ഷരതാ മിഷന് പ്രത്യേക പദ്ധതികള് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലിനും ഭിക്ഷാടനത്തിനുമായി എത്തുന്നവരിൽ ധാരാളം കുറ്റവാളികളും ഉൾപ്പെടുന്നത് കേരളീയ ജീവിതത്തിന്റെ ഒഴുക്കും ശാന്തതയും നഷ്ടപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ജോലിയ്ക്കായി എത്തുന്ന അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും അവരുടെ പൂർണ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങളിലെ അപര്യാപ്തതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപീകരിച്ച മൈഗ്രന്റ് ലേബർ രജിസ്റ്ററിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന വ്യക്തികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിക്കുന്നതിനും അതിന് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിനും എന്തെല്ലാം കർമപദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ? ?
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനാധിപത്യവും ബഹുസ്വരതയും മുഗള് ചരിത്രവും പാഠപുസ്തകങ്ങളില് നിന്നും ഒഴിവാക്കിയ എന്.സി.ഇ.ആര്.ടി.യുടെ നടപടിയോട് സംസ്ഥാന സര്ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് ഇത്തരത്തില് മാറ്റം വരുത്താന് എന്.സി.ഇ.ആര്.ടി. തയ്യാറായതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തത വിഷയത്തില് സംസ്ഥാന സര്ക്കാര് സ്വീകരിച്ച നടപടികള് എന്തെല്ലാമാണെന്ന് അറിയിക്കാമോ?
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗര വീഥികൾ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ നിലവിൽ ഇത്തരത്തിൽ വികസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ ഏതൊക്കെയാണ്; വിശദവിവരം ലഭ്യമാക്കുമോ;
( സി )
നഗരങ്ങളിൽ നെെറ്റ് ലൈഫ് ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ പുരോഗതി വിശദമാക്കുമോ; ഇത്തരത്തിൽ ഏതൊക്കെ കേന്ദ്രങ്ങളാണ് വികസിപ്പിച്ചിരിക്കുന്നതെന്നും പുതിയ ഏതൊക്കെ കേന്ദ്രങ്ങളാണ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( ഡി )
തലസ്ഥാന നഗരത്തെ സമാധാന നഗരമാക്കുന്നതിനും ഹെൽത്ത് ടൂറിസം പ്രചരിപ്പിക്കുന്നതിനും പദ്ധതികളുണ്ടോ?
ശ്രീ. വാഴൂര് സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.ഐ.കള് ഉള്പ്പടെയുളള തൊഴില് പരിശീലന കേന്ദ്രങ്ങളില് സാങ്കേതികവിദ്യയുടെ ബോധന മാധ്യമത്തില് കാലികമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആള് ഇന്ഡ്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പഠന ബോധന പ്രക്രിയകൾക്ക് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പഠിതാക്കളുടെ നൈപുണ്യ ശേഷി മെച്ചപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാനത്തെ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലെ പഠനബോധന പ്രവർത്തനങ്ങൾ മാതൃഭാഷയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധനാ വിധേയമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആധുനിക തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് വ്യവസായ പരിശീലന വകുപ്പ് നടപ്പിലാക്കുന്ന ഹ്രസ്വകാല കോഴ്സുകൾ മലയാള മാധ്യമത്തിൽ നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വിശദമാക്കുമോ?
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിര്മ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ആവിഷ്കരിച്ചിരുന്ന പദ്ധതികള് എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഇതില് ഏതെല്ലാം പദ്ധതികള് ഇതുവരെ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( സി )
2011-16 കാലത്തെ സര്ക്കാര് പ്രസ്തുത പദ്ധതികള് നടപ്പാക്കുന്നതിന് എത്ര കോടി രൂപ അനുവദിച്ചിരുന്നു; അതില് എത്ര കോടി രൂപ ചെലവഴിക്കപ്പെട്ടിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്ക്കായി 2016 മുതല് നാളിതുവരെ എത്ര കോടി രൂപ അനുവദിക്കുകയും എത്ര കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്; വിശദാംശം നല്കാമോ?
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സൃഷ്ടിക്കുന്ന അതിതീവ്ര പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി ഉൾനാടൻ മത്സ്യ സമ്പത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ശോഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ജല ആവാസവ്യവസ്ഥയിലെ പ്രധാന കണ്ണികളായ പരമ്പരാഗത മത്സ്യയിനങ്ങളിൽ പലതും വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇവയെ സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥയിലെ കണ്ണികൾ മുറിയാതിരിക്കുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വംശനാശഭീഷണി നേരിടുന്ന ഉൾനാടൻ ശുദ്ധജല മത്സ്യ ഇനങ്ങളുടെ നിലനിൽപ്പിനുവേണ്ടി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടക്കം കുറിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ ആവാസ വ്യവസ്ഥയിലെ പ്രധാന കണ്ണിയായ മഞ്ഞക്കൂരി എന്ന മത്സ്യയിനത്തിന്റെ വംശനാശഭീഷണിയെ നേരിടുന്നതിന് പ്രസ്തുത സ്ഥാപനം നടപ്പാക്കിയ പ്രവർത്തനങ്ങൾ വിശദീകരിക്കുമോ;
( ഇ )
ഉൾനാടൻ ജലാശയങ്ങളിലെ വംശനാശഭീഷണി നേരിടുന്ന മത്സ്യ ഇനങ്ങളുടെ വിവരശേഖരണം നടത്തി അവയുടെ സ്വാഭാവിക നിലനിൽപ്പിന് ആവശ്യമായ ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നതിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനെ ചുമതലപ്പെടുത്തുമോ; വിശദീകരിക്കാമോ?
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിയിൽ നിന്നുള്ള പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാനം കേന്ദ്ര സര്ക്കാരിലേക്ക് ശിപാർശ നൽകിയിട്ടുണ്ടോ;
( ബി )
പട്ടികജാതിയിൽപ്പെട്ട പരിവർത്തിത ക്രൈസ്തവരുടെ ജാതി സെൻസസ് എടുത്തിട്ടുണ്ടോയെന്നറിയിക്കുമോ;
( സി )
പ്രസ്തുത വിഭാഗക്കാരുടെ സ്റ്റൈപ്പന്റും/ലംപ്സം ഗ്രാന്റും സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തന മൂലധനം ബഡ്ജറ്റിൽ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
പട്ടികജാതിക്കാർക്ക് ലഭിക്കുന്ന എല്ലാ ഭവന നിർമ്മാണ ആനുകൂല്യങ്ങളും ഭവനരഹിതരായ മുഴുവൻ പരിവർത്തിത ക്രൈസ്തവർക്കും കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യഭവനുകളിൽ പ്രവര്ത്തനത്തിന് അനുയോജ്യമായ കെട്ടിട സൗകര്യമുള്ളവ എത്രയെണ്ണമുണ്ടെന്ന് വിശദമാക്കുമോ;
( ബി )
എല്ലാ മത്സ്യഭവനുകളും സ്ത്രീ/ഭിന്നശേഷി സൗഹൃദമാക്കുന്നതിനും കെട്ടിടമില്ലാത്തവയ്ക്ക് കെട്ടിടം നിർമ്മിച്ച് നല്കുന്നതിനും എന്തെല്ലാം പ്രവര്ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി പ്രത്യേക പദ്ധതികള് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി നഗറുകളിലെ വെെദ്യുതിയുള്ള മേഖലകളിൽ ഇന്റര്നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുവാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികവർഗ്ഗ മേഖലകളിലെ വെെദ്യുതീകരണവുമായി ബന്ധപ്പെട്ട് വനാന്തരങ്ങളിലുള്ള നഗറുകളിൽ സോളാർ/ ഹെെബ്രിഡ് പദ്ധതി നടപ്പിലാക്കുവാൻ വെെദ്യുതി വകുപ്പുമായി ചേർന്ന് നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികജാതി പട്ടികവർഗ്ഗ നഗറുകളുടെ വെെദ്യുതീകരണത്തിന് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള കർമ്മ പദ്ധതികൾ സംബന്ധിച്ച് വിശദമാക്കാമോ?
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര് അതോറിറ്റി പ്രതിദിനം വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് പരിശോധിച്ചിട്ടുണ്ടോ; എങ്കില് വിശദാംശം നല്കാമോ;
( ബി )
കേരള വാട്ടര് അതോറിറ്റിയുടെ കീഴില് എത്ര ജല ശുദ്ധീകരണശാലകള് പ്രവര്ത്തിക്കുന്നുണ്ടെന്നും അവയിലൂടെ ശുചീകരിച്ച് വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
എങ്കിൽ എത്ര ജല ശുചീകരണ ശാലകളില് ഫ്ലോമീറ്റര് ഘടിപ്പിക്കാന് കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഫ്ലോമീറ്റര് ഇല്ലാത്ത ജലശുചീകരണ ശാലകളിലൂടെ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് അറിയിക്കാമോ;
( ഇ )
എല്ലാ ശുദ്ധജല വിതരണ പദ്ധതികളിലൂടെയും വിതരണം ചെയ്യുന്ന ജലം കൃത്യമായി അളക്കുന്നതിന് ഫ്ലോമീറ്റര് സമയബന്ധിതമായി ഘടിപ്പിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുണ്ടോ; എങ്കിൽ ഇത് എന്നത്തേക്ക് പൂര്ത്തിയാക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നൽകാമോ?
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എസ്.സി., എസ്.ടി. വിദ്യാര്ഥികളുടെ പെെലറ്റാവുകയെന്ന സ്വപ്നം യാഥാര്ഥ്യമാക്കുന്ന വിംഗ്സ് പദ്ധതി വ്യാപകമാക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന പെെലറ്റ് കോഴ്സിന് സ്കോളര്ഷിപ്പ് നേടിയ എല്ലാ വിദ്യാര്ത്ഥികളും കോഴ്സ് പൂര്ത്തിയാക്കിയിട്ടുണ്ടോ;
( സി )
ഈ പദ്ധതിയിൽ പഠിച്ചിറങ്ങുന്ന വിദ്യാര്ത്ഥികള്ക്ക് ജോലി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള് വിശദമാക്കുമോ?
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്നവർ ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങൾ അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും ഓർമ്മകൾ ജനിപ്പിക്കുന്ന തരത്തിലുള്ള പേരുകളിൽ അറിയപ്പെടുന്നത് മൂലം ഈ വിഭാഗത്തിന് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങളെ പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന് അനുയോജ്യമായ പേരുകളിൽ അറിയപ്പെടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർക്ക് ഉണ്ടാകുന്ന അപകർഷതാബോധം ഇത്തരത്തിലുള്ള പേരുമാറ്റത്തിലൂടെ ഇല്ലാതാക്കുന്നതിന് സഹായിക്കുമോ; വിശദീകരിക്കുമോ;
( ഡി )
സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ താമസിക്കുന്ന സ്ഥലങ്ങളെ അവർക്ക് അഭിമാന ബോധവും ആത്മവിശ്വാസവും നൽകുന്ന പൊതു നാമധേയത്തിൽ രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
ശ്രീ. സേവ്യര് ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളിലെ സർഗാത്മകത, ശാസ്ത്രബോധം എന്നിവ വളർത്താന് എന്തെല്ലാം പദ്ധതികളാണ് സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
കേരള സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള് കൂടുതല് കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള് എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത് ഏതെല്ലാം തരത്തിലുള്ള പുസ്തകങ്ങളാണെന്ന് അറിയിക്കുമോ?
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യക്കര്ഷകരെ ഉള്പ്പെടുത്തി നാടന് മത്സ്യ ഇനങ്ങളായ കരിമീന്, വരാല് എന്നിവയുടെ കുഞ്ഞുങ്ങളുടെ ഉല്പാദനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള് എന്തെല്ലാമാണ്; അതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നാളിതുവരെ എത്ര മത്സ്യക്കുഞ്ഞുങ്ങളെ ഉല്പ്പാദിപ്പിച്ച് കര്ഷകര്ക്ക് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതി തുടര്ന്നും നടപ്പിലാക്കുവാന് ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംസ്ഥാനത്തെ മത്സ്യവിത്ത് ഉല്പാദനത്തിന് എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വിശദമാക്കുമോ?
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കുപ്പിവെള്ള ഫാക്ടറിയായ ഹില്ലി അക്വയുടെ ഇതുവരെയുള്ള പ്രവർത്തന പുരോഗതി അറിയിക്കാമോ; പ്രസ്തുത ഫാക്ടറിയുടെ പ്രവര്ത്തന മികവിനായി ഈ സർക്കാർ സ്വീകരിച്ച നടപടികള് എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
സ്വീകാര്യത വർദ്ധിക്കുന്നതനുസരിച്ച് കുപ്പിവെള്ളം കൂടുതല് ഉല്പാദനം നടത്തുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും സ്വീകരിച്ച നടപടി അറിയിക്കാമോ;
( സി )
റെയില്വേ/കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകളിലും സർക്കാർ ഓഫീസ് സമുച്ചയങ്ങളിലും കൂടുതലായി കുപ്പിവെള്ളത്തിന്റെ സ്റ്റോക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സർക്കാർ ഏജന്സികളായ കണ്സ്യൂമർഫെഡ്, സപ്ലൈകോ, റേഷന്കടകള് എന്നിവ വഴി കുപ്പിവെള്ളം വില്പന നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അത്തരം കേന്ദ്രങ്ങളിലേക്ക് വിപണനം വ്യാപിപ്പിക്കാന് നടപടി സ്വീകരിക്കുമോ?
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികളിലെ അര്ബുദ ബാധിതരേയും രോഗ സാധ്യതയുള്ളവരേയും കണ്ടെത്താന് ഡിജിറ്റലി കണക്റ്റഡ് ട്രെെബല് ഏരിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില് സഹകരിക്കുന്ന പ്രമുഖ അര്ബുദ ചികിത്സാ കേന്ദ്രങ്ങള് ഏതൊക്കെയാണ് വിശദമാക്കുമോ;
( സി )
പട്ടികവര്ഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് പ്രസ്തുത പദ്ധതി വഴി തൊഴില് ലഭ്യമായിട്ടുണ്ടെന്നും വിദ്യാഭ്യാസ മേഖലയെ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനങ്ങളും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും വന്യമൃഗങ്ങളുടെ ആഹാര ദൗർലഭ്യവും അവയുടെ രോഗപ്രതിരോധശേഷി കുറയുന്നതിന് കാരണമാകുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ചരിഞ്ഞ 678 ആനകളിൽ 275 എണ്ണം അഞ്ച് വയസ്സിന് താഴെയുള്ളവയാണെന്ന കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാട്ടാനകളെയും നാട്ടാനകളെയും ഒരുപോലെ ബാധിക്കുന്ന ഹെർപ്പസ് വൈറസുകൾ വിവിധ കാരണങ്ങളാൽ ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
കാട്ടിനുള്ളിലെ ആഹാര ദൗർലഭ്യം പരിഹരിച്ച് വന്യമൃഗങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പശ്ചിമഘട്ട മലനിരകളിലെ സ്വാഭാവിക ജൈവവൈവിധ്യം നിലനിർത്തുന്നതിന് പദ്ധതികൾ ആരംഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിനുള്ള പാറ ശേഖരിച്ച് കടൽമാർഗം കൊണ്ടുപോകുന്നതിന് വേണ്ടി അദാനി ഗ്രൂപ്പ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുമായി 2018-ൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ധാരണാപത്രത്തിൽ ഡ്രെഡ്ജർ ഉപയോഗിച്ച് ഹാർബറിന്റെ മൗത്തിൽ അടിഞ്ഞുകൂടിയ കല്ലുകളും ടെട്രാപോഡുകളും നീക്കം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിരുന്നോ;
( സി )
പ്രസ്തുത പ്രവൃത്തി നിർവ്വഹിക്കുവാൻ അദാനി ഗ്രൂപ്പിന് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസ്സാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ യുവതീ യുവാക്കൾക്ക് മികച്ച പരിശീലനം ഉറപ്പാക്കി അന്താരാഷ്ട്ര തലത്തില് തൊഴിൽ നേടുന്നതിനുൾപ്പെടെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇവര്ക്ക് വിവിധ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഓണറേറിയത്തോടെയുള്ള അപ്രന്റീസ്ഷിപ്പ് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്വകാര്യ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ശിപാർശ പ്രകാരം ഇത്തരം അപ്രന്റീസ്ഷിപ്പ് നൽകി കൂടുതൽ പേർക്ക് തൊഴിൽ പരിചയം ഉറപ്പാക്കുവാന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ അനുബന്ധ കോഴ്സുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ശ്രീ സി കെ ഹരീന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരുടെ സാമൂഹിക - സാമ്പത്തിക - സാംസ്കാരിക ക്ഷേമത്തിനായിട്ടുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ വിഹിതം ലഭ്യമല്ലാത്ത സ്ഥിതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പദ്ധതികൾ അർഹരായ ഗുണഭോക്താക്കൾക്കുതന്നെയാണോ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനും എസ്.സി., എസ്.ടി പ്രൊമോട്ടർമാരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ടോ; വ്യക്തമാക്കുമോ;
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ വിപണനം നടത്തുന്ന വനിതകളുടെ യാത്രാ ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിനായി കെ.എസ്.ആര്.ടി.സി.യും ഫിഷറീസ് വകുപ്പും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കിയ സമുദ്ര ബസ്സിന്റെ പ്രവര്ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളി വനിതകള്ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സമുദ്ര ബസ് പദ്ധതി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മത്സ്യങ്ങള് ഗുണനിലവാരം ഉറപ്പാക്കി ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുന്നതിന് മത്സ്യ സൂപ്പര് മാര്ക്കറ്റ് ആരംഭിക്കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?
ശ്രീ. കെ. പ്രേംകുമാര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇറിഗേഷന് ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് വിപണിയില് എത്തിച്ച ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ വിറ്റുവരവിലൂടെ ഇക്കഴിഞ്ഞ വേനല്ക്കാലത്ത് എത്ര കോടി രൂപയുടെ അധികനേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ വര്ഷത്തെ ആകെ വിറ്റുവരവ് എത്ര കോടി രൂപയായിരുന്നു എന്ന് അറിയിക്കുമോ;
( സി )
വിറ്റുവരവ് കൂടുന്നതിനനുസരിച്ച് ഉല്പാദനം വര്ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തികവര്ഷം എത്ര കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്ന പ്രവർത്തനങ്ങള് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില് ഉള്പ്പെടുത്തുന്നതിന് ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള് അറിയിക്കാമോ; അവ അടുത്ത കാലത്ത് പുതുക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
ശ്രീ. എൻ. കെ. അക്ബര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം ജലവിഭവ വകുപ്പ് നടപ്പിലാക്കിയതും നിലവില് നടപ്പാക്കിവരുന്നതുമായ ചെറുകിട കുടിവെള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ; ഓരോ പദ്ധതിക്കും ചെലവാക്കിയ തുക ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പൂര്ത്തീകരണത്തിനായി സ്വീകരിച്ച നടപടികള് വ്യക്തമാക്കുമോ?
ശ്രീ. വാഴൂര് സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവ് വര്ദ്ധിക്കുന്നത് കണക്കിലെടുത്ത് പുഴകളിലും ഡാമുകളിലും പ്രതിദിനം എത്തിച്ചേരുന്ന ജലത്തിന്റെ അളവിന്റെയും ഡാമുകളുടെ ശേഷിയുടെയും അടിസ്ഥാനത്തിൽ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകള് എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നീരൊഴുക്കിന്റെ അളവ് വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രളയ സാധ്യത ഇല്ലാതാക്കുന്നതിനും ചെറുഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മേജർ ഡാമുകളുടെ സുരക്ഷ പരിഗണിച്ച്, അപകട നിലയ്ക്ക് മുകളിലേക്ക് ഉയരുന്ന ജലം സുരക്ഷിതമായി ഒഴുക്കിക്കളയുന്നതിന് കുറ്റമറ്റ സംവിധാനം എല്ലാ ഡാമുകളിലും ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വേനൽക്കാലത്ത് ഭൂഗർഭ ജലവിതാനം അപകടകരമായ നിലയിൽ താഴ്ന്ന പ്രദേശങ്ങളിൽ, മൺസൂൺ കാലത്ത് ലഭിക്കുന്ന മഴവെളളം ഭൂഗർഭജല സംപോഷണത്തിന് പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേകമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ഹോസ്റ്റൽ ഫീസ് യഥാസമയം നൽകാത്തതിനാൽ പല കോളേജ് ഹോസ്റ്റലുകളിലും വിദ്യാര്ത്ഥികള്ക്ക് പ്രവേശനം നൽകുന്നില്ലെന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ;
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്ഡ് റാങ്കിംഗില് കേരള ബാങ്ക് സി-ഗ്രേഡിലേക്ക് താഴ്ന്നത് ബാങ്കിന്റെ പ്രവര്ത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ അതു തടയുന്നതിനായി സ്വീകരിക്കാന് ഉദ്ദേശിക്കുന്ന നടപടികള് വിശദമാക്കുമോ;
( ബി )
റിസര്വ് ബാങ്കിന്റെ ഭവന വായ്പ സംബന്ധിച്ച പുതിയ വ്യവസ്ഥ പ്രകാരം കേരള ബാങ്കിന് ഉണ്ടാക്കാന് കഴിയുന്ന നേട്ടങ്ങള് എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
കേരള ബാങ്കിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനായി പുതുതായി നടപ്പിലാക്കാന് തീരുമാനിച്ച വായ്പാ പദ്ധതികള് എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര ബജറ്റിൽ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽ സഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഏതെല്ലാം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്; സിൽവർലെെന് പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില്ലറ വ്യാപാര മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കൂടുതല് പ്രവർത്തനങ്ങള് ഏറ്റെടുത്ത് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയിലെ ട്രേഡ് ലൈസന്സ് സംബന്ധിച്ച സേവനങ്ങള് സമയബന്ധിതമായും കാര്യക്ഷമമായും നല്കുന്നതിന് നൂതന പരിപാടികള് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൂടുതല് സാമ്പത്തികാനുകൂല്യങ്ങള്ക്കുള്ള പദ്ധതികള് ഈ മേഖലയില് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ഡി )
വ്യാപാര രംഗത്ത് ചെലവ് കുറയ്ക്കുന്നതിനും ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മാറിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകള് പ്രയോജനപ്പെടുത്തുന്നതിനും പരിശീലന പരിപാടികള് സംഘടിപ്പിക്കുമോ; വിശദമാക്കുമോ?
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസര്വ് ബാങ്ക്, കേരള ബാങ്കിന്റെ റേറ്റിംഗ് ബി-യില് നിന്ന് സി-യിലേക്ക് മാറ്റിയത് കാര്ഷിക വായ്പ, സംഘാംഗങ്ങള്ക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയെ എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കുമോ;
( ബി )
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് നൽകിവരുന്ന ഓവർ ഡ്രാഫ്റ്റ് അടക്കമുള്ള സഹായങ്ങളെ ഇത് ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധി എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി വിഴിഞ്ഞത്ത് നിന്നും സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം തുറമുഖങ്ങളിലേക്കാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇതിനായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്മ്മിക്കുന്ന ഉല്പന്നങ്ങള്ക്കും നല്കുന്ന സേവനങ്ങള്ക്കും ആഗോള ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അതിലൂടെ അന്താരാഷ്ട്ര വിപണിയില് അവയ്ക്ക് വിപണനസാധ്യത വര്ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്ത്തനങ്ങള് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരള ബ്രാന്ഡ് പദ്ധതിയനുസരിച്ച് മെയ്ഡ് ഇന് കേരള ബ്രാന്ഡിംഗ് ലഭിക്കുന്നതിന് ഉല്പന്നങ്ങള്ക്കും സേവനങ്ങള്ക്കും ഉണ്ടായിരിക്കേണ്ട മിനിമം ക്വാളിറ്റി ഉറപ്പു വരുത്തുന്നതിനായി സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ?
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ സംഘങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് നൂതന സാങ്കേതിക പരിജ്ഞാനവും മേഖലയെക്കുറിച്ച് സമഗ്രമായ അറിവുമുളള ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പ്രവര്ത്തനങ്ങള് വിശദീകരിക്കാമോ;
( ബി )
ഈ ലക്ഷ്യം മുന്നിര്ത്തി പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ത്ഥികള്ക്ക് സര്വീസില് പ്രവേശിക്കുന്ന ഘട്ടത്തില് തന്നെ പരിശീലനം നല്കുന്നതിനായി പദ്ധതി നടപ്പാക്കുന്നത് സര്ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
സഹകരണ പരീക്ഷാ ബോര്ഡിന്റെ പ്രവര്ത്തനം കൂടുതല് മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവര്ത്തനങ്ങള് വിശദീകരിക്കാമോ;
( ഡി )
അന്തിമ യോഗ്യതാ പട്ടികയിലുള്ളവരെ ഇന്റര്വ്യൂ നടത്തി മാര്ക്ക് രേഖപ്പെടുത്തി അയയ്ക്കുന്നതിന് ചില സംഘങ്ങളില് നിന്നുണ്ടാകുന്ന കാലതാമസം കാരണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതായ ആക്ഷേപം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; എങ്കില് ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷങ്ങൾക്കു മുൻപ് ആരംഭിച്ച് ഇതുവരെയും പണി പൂർത്തിയാക്കാത്ത വൈദ്യുത പദ്ധതികളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള് പൂർത്തീകരിക്കാൻ വേണ്ട തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ഈ തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ഇവയുടെ പണി പൂർത്തീകരിച്ചാല് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ചെലവ് കുറയ്ക്കാമെന്നത് പരിഗണിച്ച് എത്രയും വേഗം പ്രസ്തുത പദ്ധതികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്ജ്ജ സംരക്ഷണ പ്രവര്ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അന്താരാഷ്ട്ര ഊര്ജ്ജ മേള നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത മേളയുടെ ഭാഗമായി നടന്ന ചര്ച്ചകളില് ഉയര്ന്നു വന്നിട്ടുള്ള നിര്ദ്ദേശങ്ങള് വിലയിരുത്തിയിട്ടുണ്ടോ; പ്രസക്തമായവ വിവരിക്കുമോ;
( സി )
ഊര്ജ്ജ സംരക്ഷണ പ്രവര്ത്തനങ്ങളില് മികച്ച നേട്ടമുണ്ടാക്കുവാന് കഴിഞ്ഞിട്ടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഊര്ജ്ജ സംരക്ഷണ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ധ്യാപക-വിദ്യാര്ത്ഥി സമൂഹത്തില് അവബോധ പ്രവര്ത്തനങ്ങള് നടത്തുന്നതിനായി നൂതന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക മേഖലയിലെ സ്റ്റാര്ട്ടപ്പുകള്ക്ക് സ്കെയിലിംഗ് അപ്പ് വെല്ലുവിളികള് നേരിടുന്നതിന് ആവശ്യമായ നൂതന നയങ്ങള് രൂപീകരിക്കുന്നതിനായി സ്കെയില് അപ്പ് കോണ്ക്ലേവ് സംഘടിപ്പിക്കുവാന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
രാജ്യത്തെ ആദ്യത്തെ ഫ്യൂഷന് ബിസിനസ് കോണ്ക്ലേവ് ആയി മാറുവാന് ഇതിന് കഴിഞ്ഞിട്ടുണ്ടോ; പ്രസ്തുത കോണ്ക്ലേവിന്റെ മറ്റ് ലക്ഷ്യങ്ങള് വിശദമാക്കുമോ;
( സി )
ഉദ്ദേശ്യലക്ഷ്യങ്ങള് നേടുന്ന ദിശയിലേക്ക് ചര്ച്ചകള് ഉയര്ത്തിക്കൊണ്ടുവരുവാന് കോണ്ക്ലേവിന് കഴിഞ്ഞിട്ടുണ്ടോ; വരുംവര്ഷങ്ങളില് ഇതു കൂടുതല് വിപുലമായി നടത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ശ്രീ. സനീഷ്കുമാര് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പരമ്പരാഗത വ്യവസായങ്ങള്ക്ക് ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ഇൻകം സപ്പോർട്ട് സ്കീം വഴി നൽകാനുള്ള തുക നൽകാത്തത് കാരണം പരമ്പരാഗത വ്യവസായങ്ങള് കടുത്ത പ്രതിസന്ധിയിലാണെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; എങ്കില് ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പദ് വ്യവസ്ഥയില് നിര്ണായക സംഭാവന നല്കുന്ന സഹകരണമേഖലയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി കേന്ദ്ര സര്ക്കാര് നടത്തുന്ന ഇടപെടലുകള് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമേഖലാ ബാങ്കുകള്ക്ക് സമ്പന്നരുടെ വായ്പകള് നിഷ്ക്രിയ ആസ്തി ആയി എഴുതിത്തള്ളുവാന് മൗനാനുവാദം നല്കുന്ന റിസര്വ് ബാങ്ക് സംസ്ഥാനത്തെ സഹകരണ ബാങ്കുളില് നിന്നും വായ്പയെടുത്ത് നിഷ്ക്രിയ ആസ്തിയായി മാറുന്ന സാധാരണക്കാരുടെ ബാധ്യതയിന്മേല് തികച്ചും വ്യത്യസ്തമായ നിലപാടെടുക്കുന്നത് ഈ മേഖലയോട് കേന്ദ്ര സര്ക്കാരിനുള്ള അവഗണനയായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സഹകരണ മേഖലയുടെ നിയന്ത്രണം ലക്ഷ്യമിട്ട് നാഷണല് അര്ബന് കോ-ഓപ്പറേറ്റീവ് ഫിനാന്സ് കോര്പ്പറേഷന് എന്ന സ്ഥാപനം ആരംഭിച്ചിട്ടുള്ളത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക രംഗത്തും വിപണന രംഗത്തും ഉണ്ടായികൊണ്ടിരിക്കുന്ന വളർച്ചയും മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിനും വ്യവസായവത്കരണത്തിനും സംസ്ഥാനത്ത് പ്രവര്ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള് വഹിക്കുന്ന പങ്ക് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് ഇന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില് കേന്ദ്രം നടത്തിയ മൊത്തം നിക്ഷേപത്തില് നിന്ന് കേരളത്തിന് ലഭിച്ച വിഹിതം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗത്തിന് ശേഷമുള്ള അധിക ഭൂമിയിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-കൊമേഴ്സ് പോർട്ടലുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ എപ്രകാരമാണ് ജി.എസ്.ടി. ഈടാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-കൊമേഴ്സ് പോർട്ടൽ വഴിയുള്ള കച്ചവടം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഈ ഇനത്തിലുള്ള നികുതി ചോർച്ച സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനത്തെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-കൊമേഴ്സ് പോർട്ടലുകൾ വഴിയുള്ള കച്ചവടങ്ങളിൽ നിന്നുമുള്ള ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ശ്രീ. പി.പി. ചിത്തരഞ്ജന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് നിന്നും ശബരിമല സന്ദര്ശിക്കാനെത്തുന്ന ഭക്തര്ക്ക് അധിക സൗകര്യങ്ങള് ഏര്പ്പെടുത്താന് സ്വീകരിച്ച നടപടികള് വിശദമാക്കാമോ;
( ബി )
ശബരിമല റോപ് വേ പദ്ധതിയുടെ നിലവിലെ സ്ഥിതിയും പദ്ധതി എന്നത്തേയ്ക്ക് പൂര്ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കാമോ?
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക മേഖലയിലുണ്ടായ പുരോഗതി സംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്സ് സമിതി വിലയിരുത്തിയിട്ടുള്ളതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് വിവിധ മേഖലകളിലായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി നിക്ഷേപം നടത്തുന്നതിനായി സംസ്ഥാനത്തെ ബാങ്കുകള് വായ്പയായി നല്കിയിട്ടുള്ള തുക സംബന്ധിച്ച് പരാമർശിച്ചിട്ടുള്ള പ്രസ്തുത സമിതിയുടെ ഈ വർഷത്തെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില് വിശദമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ട് പ്രകാരം ഈ സർക്കാരിന്റെ കാലയളവില് വ്യാവസായിക വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നിക്ഷേപ പ്രവർത്തനങ്ങളുടെ അനന്തരഫലമെന്താണെന്ന് വിശദമാക്കുമോ?
ശ്രീ. ചാണ്ടി ഉമ്മന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും എണ്ണൂറ്റി അന്പത് കോടിയിലേറെ രൂപ കുടിശികയിനത്തില് വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്നത് വസ്തുതയാണോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കുന്നതിനായി സ്വീകരിക്കാന് ഉദ്ദേശിക്കുന്ന നടപടികള് എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില് വൈദ്യുതി ബോർഡിന് സ്വകാര്യ വ്യക്തികളിൽ നിന്നും കുടിശിക കിട്ടാനുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ എന്നിവയുടെ വായ്പാ നിക്ഷേപ അനുപാതം എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ അനുപാതം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
ശ്രീ. സേവ്യര് ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-കോമേഴ്സ് മുഖാന്തിരം വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ജി.എസ്.ടി.യിൽ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഒ.ടി.ടി. അടക്കമുള്ള ഓൺലെെൻ സേവനങ്ങൾക്കായി സംസ്ഥാനത്തെ ഉപഭോക്താക്കൾ നൽകുന്ന നികുതിയിൽ നിന്നും സംസ്ഥാനത്തിന് വിഹിതം ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത വിഷയം ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
ശ്രീ. ജോബ് മൈക്കിള് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്ക്കാര് വന്നശേഷം വ്യവസായ മേഖലയില് വിദേശ കമ്പനികളുടെ ഉടമസ്ഥതയില് ഏതെങ്കിലും സ്ഥാപനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരളത്തിലെ വ്യവസായമേഖലയില് വിദേശ കമ്പനികളുടെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങളെന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത സാങ്കേതികവിദ്യകള് പ്രയോജനപ്പെടുത്തി കേരളത്തിലെ വ്യവസായങ്ങളെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർജീവമായ ട്രഷറി അക്കൗണ്ടുകളിലെ തുക സർക്കാരിന്റെ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
അക്കൗണ്ട് ഉടമകളോ അനന്തരാവകാശികളോ പ്രസ്തുത അക്കൗണ്ടുകളിലെ തുകയുടെ അവകാശം ഉന്നയിച്ചാൽ അത് തിരികെ നൽകാൻ സാധിക്കുമോ?
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിലെ വിവിധ ജോലികൾക്ക് പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ: എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേൾക്കുവാനും അത് പരിഹരിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖങ്ങളുടെ ആഴംകൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണൽ ശുദ്ധീകരിച്ച് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാനുളള നിർദ്ദേശം അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് നടപ്പിൽ വരുത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്താന് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഏതെല്ലാം തുറമുഖങ്ങളിൽ നിന്നും ലഭിക്കുന്ന മണലാണ് ഇപ്രകാരം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര് ദേവസ്വം ക്ഷേത്രങ്ങളില് നിത്യപൂജയ്ക്കോ ഉത്സവങ്ങള്ക്കോ ഉപയോഗിക്കാത്ത, സ്ട്രോങ്ങ് റൂമില് സൂക്ഷിച്ചിരുന്ന സ്വര്ണ്ണ ഉരുപ്പടികള് റിസര്വ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്കീം പ്രകാരം ബാങ്കിലേയ്ക്ക് മാറ്റുന്നതിന് ഹൈക്കോടതി അനുമതി നല്കിയിട്ടുണ്ടോ; എങ്കില് അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവിതാംകൂര് ദേവസ്വത്തിലെ വിവിധ ക്ഷേത്രങ്ങളില് ഉപയോഗിക്കാതെ നശിച്ചു പോകുന്ന വിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിന് കോടതി നിര്ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില് ഇതനുസരിച്ച് എന്തെല്ലാം നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് എതെങ്കിലും ദേവസ്വം ബോര്ഡുകള് ഇതിനുമുമ്പ് ഇത്തരം നിക്ഷേപ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ഇത്തരം നിക്ഷേപം നടത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ?
ശ്രീ. കെ. എം. സച്ചിന്ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാധനങ്ങള് വാങ്ങുമ്പോഴും സേവനങ്ങള് നല്കുമ്പോഴും പാെതുജനങ്ങള് നല്കുന്ന നികുതി സര്ക്കാരിലേയ്ക്ക് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രാവര്ത്തികമാക്കിയതിലൂടെ, ബില്ലുകള് ചോദിച്ചു വാങ്ങുന്നതിന് ജനങ്ങള്ക്ക് കൂടുതല് താല്പര്യം ഉണ്ടാക്കുന്നതിനും നികുതി ചോര്ച്ച തടയുന്നതിനും എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദാംശം നല്കാമോ?
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
നിക്ഷേപകർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. കെ. പ്രേംകുമാര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി വെട്ടിപ്പ് തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടര് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതിനും സംസ്ഥാന സര്ക്കാര് നടത്തിയ ഇടപെടലുകളുടെ ഫലമായി രാജ്യവ്യാപകമായി ജി.എസ്.ടി. രജിസ്ട്രേഷന് നടപടിക്രമങ്ങള് കുറ്റമറ്റതാക്കുന്നതിന് ജി.എസ്.ടി. കൗണ്സില് തീരുമാനമെടുത്തിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നികുതി വെട്ടിപ്പിനെതിരെ സംസ്ഥാനത്ത് നടത്തിയിട്ടുള്ള പ്രവര്ത്തനങ്ങള് കൂടുതല് മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നികുതി വെട്ടിപ്പ് അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള് കൂടുതല് കണിശമാക്കുമ്പോള് കൃത്യമായി വിവരങ്ങള് നല്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന വ്യാപാരി-വ്യവസായികള് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമോ; വിശദമാക്കുമോ?
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച ക്രമസമാധാനപാലനശേഷിയും കുറ്റകൃത്യങ്ങള് കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മികവും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനം ലഭ്യമാക്കുന്നതിനുമുള്ള പ്രാപ്തിയും കെെവരിച്ചതിലൂടെ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സേനയുടെ ശോഭ കെടുത്തുന്ന വിധത്തില് വകുപ്പിലെ ചില ഉദ്യോഗസ്ഥര് നടത്തുന്ന പ്രവര്ത്തനങ്ങള് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില് ക്രിമിനല് കേസുകളില് ഉള്പ്പെട്ട് സേനയുടെ മികച്ച പ്രവര്ത്തനങ്ങള്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള പ്രവണത കര്ശനമായി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സര്ക്കാര് ആശുപത്രികളാണ് ദേശീയ ഗുണനിലവാര അംഗീകാരമായ 'ലക്ഷ്യ' സര്ട്ടിഫിക്കേഷന് അർഹത നേടിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസവ ശുശ്രൂഷകള് നടത്തുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്ത്തുന്നതിന്റെ ഭാഗമായ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമായി ഇതിനെ കാണാന് കഴിയുമോ;
( സി )
'ലക്ഷ്യ' സര്ട്ടിഫിക്കേഷനുള്ള നിലവാരത്തിലേയ്ക്ക് ഉയര്ത്തുന്നതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില് എന്തെല്ലാം അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
'അമ്മയ്ക്കൊരു കൂട്ട്' എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീജിയണൽ ക്യാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്റ്റ്വെയറിലടക്കം വിദേശ സൈബർ ആക്രമണം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്റ്റ്വെയർ, ഇരുപത് ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യവിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെർവറുകൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;?
ശ്രീ. ടി.ഐ.മധുസൂദനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തെ തുടര്ന്നുണ്ടായ അതികഠിനമായ ചൂടിനെ അതിജീവിക്കുന്നതിനും ഉഷ്ണതരംഗ സാധ്യതകള് കണക്കിലെടുത്തും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകനയോഗത്തില് എന്തെല്ലാം നടപടികളാണ് കെെക്കൊള്ളാന് തീരുമാനിച്ചതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തീരുമാനപ്രകാരം സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലും മറ്റും എന്തെല്ലാം ക്രമീകരണങ്ങള് വരുത്തുന്നതിനാണ് നിര്ദേശം നല്കിയതെന്ന് വിശദീകരിക്കാമോ;
( സി )
കനത്ത ചൂടിനെ തുടര്ന്ന് സംസ്ഥാനത്ത് ഇത്തവണയുണ്ടായ കൃഷിനാശത്തിന്റെ തോത് പരിശാേധിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ നഷ്ടമാണുണ്ടായത് എന്ന് വ്യക്തമാക്കുമോ;
( ഡി )
കൃഷിനാശമടക്കമുള്ളവയുടെ നഷ്ടപരിഹാരത്തിനായി കേന്ദ്ര സര്ക്കാര് സഹായം നല്കിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. ചാണ്ടി ഉമ്മന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നെൽകർഷകർക്ക് പ്രോത്സാഹന ബോണസ് നൽകിവരുന്നുണ്ടോ എന്നറിയിക്കുമോ; വിശദമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രോത്സാഹന ബോണസ് ആനുപാതികമായി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിലെ സോഫ്റ്റ്വെയറുകൾ ഹാക്ക് ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്റ്റ്വെയറിലടക്കം വിദേശ സൈബർ ആക്രമണം നടന്നതായി പറയുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിൽ തടവുകാരുടെ ശിക്ഷായിളവ് സംബന്ധിച്ച 2018-ലെ സർക്കാർ ഉത്തരവിൽ രാഷ്ട്രീയ കൊലപാതക കേസുകളിൽ 14 വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകുവാൻ സാധിക്കില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ബി )
ഈ വിഷയം സംബന്ധിച്ച 2022-ലെ ഉത്തരവിൽ പ്രസ്തുത വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വ്യവസ്ഥ നീക്കുവാനുണ്ടായ സാഹചര്യം വിശദമാക്കുമോ?
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് സെന്ററുകളുടെ പ്രവർത്തനം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില് എത്ര വീതം ടേക്ക് എ ബ്രേക്ക് സെന്ററുകള് പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഓപ്പറേഷന് ആരെയെല്ലാമാണ് ഏല്പ്പിച്ചിരിക്കുന്നതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സെന്ററുകളിലാകെ നാളിതുവരെ എത്ര പേർക്ക് തൊഴില് നല്കാന് കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ ശരാശരി ദിവസ വേതനം എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രവർത്തനം നിലച്ചതോ ആരംഭിക്കാന് കഴിയാത്തതോ ആയ സെന്ററുകള് നിലവിലുണ്ടോയെന്നും എങ്കില് അവയെ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന ഡിജിറ്റല് സാക്ഷരത കെെവരിക്കുന്നതിലൂടെ സര്ക്കാരിന്റെ ദെെനംദിന സേവനങ്ങള് എല്ലാ പൗരന്മാര്ക്കും വേഗത്തില് അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്ത്തനങ്ങളില് പങ്കാളികളാക്കുന്നതിനും കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ സംസ്ഥാനത്തെ മുഴുവന് പൗരന്മാര്ക്കും ഡിജിറ്റല് സാക്ഷരത ഉറപ്പാക്കി രാജ്യത്തെ ആദ്യ സമ്പൂര്ണ്ണ ഡിജിറ്റല് സാക്ഷരത കെെവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം നേടാനായി നടത്തി വരുന്ന പ്രവര്ത്തനങ്ങള് എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
ശ്രീ. വാഴൂര് സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവർഷം അറുപതിനായിരത്തോളം കാൻസർ രോഗികള് പുതുതായി രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; എങ്കിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കണക്കിലെടുത്ത് ആർദ്രം മിഷനിലെ പ്രധാന പദ്ധതികളിലൊന്നായി കാൻസർ പരിചരണം ഉള്പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാൻസർ രോഗികളെ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാൻസർ രോഗ സാധ്യത മുന്കൂട്ടി കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്ന പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുവാന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കാൻസർ ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ശ്രീ. തോട്ടത്തില് രവീന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് പദ്ധതിയും വനിതാ ശിശു വികസന വകുപ്പും ത്രിതല തദ്ദേശ സംവിധാനങ്ങളും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കെട്ടിട നിർമ്മാണ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംയുക്ത സംരംഭത്തിന് കീഴില് ഇതുവരെ എത്ര അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും നിലവില് നിർമ്മാണം പുരോഗമിക്കുന്നവയും എത്ര വീതമെന്ന് അറിയിക്കാമോ;
( സി )
അങ്കണവാടി കെട്ടിടങ്ങള് നിർമ്മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തുന്നതിന് സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതു സംബന്ധിച്ച 2022-ലെ സർക്കാർ ഉത്തരവ് പ്രകാരം രാഷ്ട്രീയ കൊലപാതക കേസുകളിൽ പതിനാല് വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകാൻ സാധിക്കുമോ; വ്യക്തമാക്കുമോ;
( ബി )
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ കൊലപാതക കേസുകളിൽ പതിനാല് വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകാൻ സാധിക്കില്ല എന്ന വ്യവസ്ഥ 2022-ലെ പുതിയ ഉത്തരവിൽ നിന്നും നീക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് സാമൂഹ്യാധിഷ്ഠിത വിതരണ സംവിധാനം ഒരുക്കുന്നതിന് കുടുംബശ്രീ സ്വീകരിച്ചുവരുന്ന നടപടികള് എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് കാര്യക്ഷമമായ ഒരു വിതരണ-വിപണന ശൃംഖല സൃഷ്ടിക്കുന്നതിനായി ഉല്പാദകരെയും വിതരണക്കാരെയും ഉപഭോക്താക്കളെയും കോര്ത്തിണക്കുന്ന ഭരണ നിര്വ്വഹണ സംവിധാനം രൂപീകരിച്ചിട്ടുണ്ടോ; എങ്കില് അതിന്റെ പ്രവര്ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
കുടുംബശ്രീ ഉല്പന്നങ്ങള് നേരിട്ട് വീടുകളില് എത്തിച്ച് വിപണനം നടത്തുന്നതിനുള്ള ഹോം ഷോപ്പ് സംവിധാനം സംബന്ധിച്ച് വിശദമാക്കുമോ?
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ പ്രാഥമിക പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കില് ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി രേഖയില് ഒന്നാം ഘട്ട പദ്ധതിയുടെ നടത്തിപ്പിനായും പുനരധിവാസത്തിനായും ഏകദേശം എത്ര തുക ചെലവ് വരുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഒന്നാം ഘട്ടത്തില് വിഭാവനം ചെയ്യുന്ന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്താമോ; പദ്ധതി കൊച്ചി മെട്രോ മാതൃകയില് മേല്പ്പാലങ്ങളിലൂടെയാണോ നിർമ്മിക്കാന് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ എന്തെല്ലാം പ്രാഥമിക ഇടപെടലുകളാണ് കേന്ദ്ര സർക്കാരുമായി ഇതുവരെ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
ശ്രീ. കെ. പ്രേംകുമാര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്ക്കാര് നടപ്പിലാക്കിയ നൂറ് ദിന പദ്ധതികളുടെ വിശദാംശം നല്കുമോ;
( ബി )
നൂറുദിന പരിപാടികളുടെ നടത്തിപ്പ് സംസ്ഥാനത്തിന്റെ സാമൂഹിക-പശ്ചാത്തല-തൊഴില് മേഖലകളിലെല്ലാം ഗണ്യമായ ചലനങ്ങള് സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മൂന്നാം നൂറ് ദിന പരിപാടിയില് പ്രഖ്യാപിച്ച പദ്ധതികളില് ലക്ഷ്യം പൂര്ത്തീകരിക്കാന് കഴിഞ്ഞ പദ്ധതികള് സംബന്ധിച്ച് വിശദമാക്കാമോ;
( ഡി )
ഈ സര്ക്കാരിന്റെ നാലാം നൂറ് ദിന പരിപാടി സംബന്ധിച്ച് മന്ത്രിസഭാ യോഗ തീരുമാനങ്ങള് ഉണ്ടായിട്ടുണ്ടോ; എങ്കില് മുന്കാലങ്ങളെ അപേക്ഷിച്ച് നാലാം നൂറ് ദിന പദ്ധതിയ്ക്ക് എന്തെല്ലാം പ്രത്യേകതകളാണുള്ളതെന്ന് വ്യക്തമാക്കുമോ?
കെ-ഡിസ്ക് പ്രവർത്തനമാരംഭിച്ചത് എന്നാണെന്നും ഇതിലൂടെ എത്ര തൊഴിൽ സംരംഭങ്ങൾ ഇതിനകം സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അറിയ്ക്കാമോ;
( സി )
ആഗോള വ്യവസായ മേഖലയിൽ ഉണ്ടാകുന്ന മാറ്റത്തിനനുസൃതമായി സൃഷ്ടിക്കാനിടയുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് കെ-ഡിസ്കിലൂടെ നടപ്പാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കെ-ഡിസ്കിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും കൂടുതൽ പേർക്ക് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളുടെ പ്രവര്ത്തനങ്ങള് കാലാനുസൃതമായി നവീകരിക്കുന്നതിനും അന്തേവാസികളുടെ ഉന്നമനത്തിനുമായി നടത്തിവരുന്ന പ്രവര്ത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജയിലുകളിലെ അന്തേവാസികള്ക്കായി ഈ സര്ക്കാര് നടത്തിവരുന്ന വിവിധങ്ങളായ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം പൂജപ്പുര സെന്ട്രല് ജയിലിലെ അന്തേവാസികളുടെ ഉന്നമനത്തിനായി വകുപ്പ് മുഖേന നിലവില് നടപ്പാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ഡി )
ഓരോ പദ്ധതിയിലൂടെയും എന്തെല്ലാം നേട്ടങ്ങൾ കെെവരിക്കാന് കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ?
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്ക്കാര് ആശുപത്രികളില് നിലവിലുള്ള ലബോറട്ടറി സംവിധാനത്തിന്റെ പോരായ്മകള് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രാഥമിക തലങ്ങളിലെ ആശുപത്രികളില് വേണ്ടത്ര സൗകര്യമില്ലാത്തതും ടെക്നീഷ്യന്മാരുടെ കുറവും മൂലം പാവപ്പെട്ട രോഗികള് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള് പരിഹരിക്കുവാന് നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ ലാബുകളെപ്പോലെ സാമ്പിള് ശേഖരിച്ച് കൂടുതല് സൗകര്യമുള്ള ലാബുകളില് എത്തിച്ച് പരിശോധിക്കുന്ന സംവിധാനം സര്ക്കാര് ആശുപത്രികളിലെ ലാബുകളിലും ഏര്പ്പെടുത്തുമോ; വ്യക്തമാക്കുമോ;
( ഡി )
സര്ക്കാര് ആശുപത്രികളിലെ ലാബ് സംവിധാനം പരിഷ്ക്കരിക്കുവാന് പുതിയ പദ്ധതി അവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്കുമോ?
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിന് നിയോഗിച്ചത് ഏത് ഏജന്സിയെയാണ്; പ്രസ്തുത ഏജന്സി ഇതു സംബന്ധിച്ച പ്രാഥമിക പദ്ധതിരേഖ സമര്പ്പിച്ചിട്ടുണ്ടോ; എങ്കില് അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒന്നാംഘട്ട നിര്മ്മാണത്തിനും നിര്മ്മാണ പുനരധിവാസ പദ്ധതിയ്ക്കുമായി എത്ര രൂപ ചെലവുവരുമെന്നാണ് പ്രാഥമിക നിഗമനം; വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം പ്രദേശങ്ങളെ ഉള്പ്പെടുത്തിയാണ് ഒന്നാംഘട്ട നിര്മ്മാണ പ്രവര്ത്തനം നടത്താന് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
രണ്ടാംഘട്ട പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം നടത്തിയിട്ടുണ്ടോ; എങ്കില് പ്രത്യേകമായ എന്തെല്ലാം നിര്ദ്ദേശങ്ങളാണുള്ളതെന്ന് അറിയിക്കാമോ?
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് നടത്തിയ ആൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനത്തിൽ കൊച്ചി മെട്രോ മാതൃകയിലുള്ള മീഡിയം മെട്രോ റെയിൽ പദ്ധതിയാണ് തിരുവനന്തപുരത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തിരുവന്തപുരം മെട്രോറെയിൽ പദ്ധതിയുടെ പ്രാഥമിക പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
തലസ്ഥാനത്തെ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി അടിയന്തരമായി സാക്ഷാത്കരിക്കാനുള്ള ശക്തമായ ഇടപെടൽ നടത്തുമോ; വ്യക്തമാക്കുമോ?
ശ്രീ. സനീഷ്കുമാര് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ ശർക്കര സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ശ്രീ. വാഴൂര് സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മുൻഗണന അനുസരിച്ച് പ്രസ്തുത രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കാലാവസ്ഥാ ഘടകങ്ങളായ വാർഷിക വർഷപാതം, ദൈനംദിന മഴയുടെ തീവ്രത, താപനില എന്നിവയുടെ ചരിത്രപരമായ മാറ്റങ്ങളും അവയുടെ ഭാവിഗതിയും വിശകലനം ചെയ്ത് കർമ്മപദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
ശ്രീ. പി. അബ്ദുല് ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുളള അക്രമ സംഭവങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ പോലീസിന് കഴിയുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിവരശേഖരണത്തിൽ വീഴ്ച വരുത്തുന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളെയും ഗുണ്ടാ സംഘങ്ങളെയും നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ നിർദേശം നൽകുമോ; വിശദമാക്കുമോ?
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്ച്ചയില് നിര്ണ്ണായക സംഭാവന നല്കുന്ന പ്രവാസികള്ക്ക് സംസ്ഥാന ഭരണ നിര്വ്വഹണത്തില് യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല എന്ന പരാതി ലോക കേരളസഭയിലൂടെ പരിഹാരമായെന്ന വിലയിരുത്തല് നടത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാന സര്ക്കാരിന്റെ നയരൂപീകരണത്തിന് സഹായകമായ നിര്ദ്ദേശങ്ങള് ലോക കേരള സഭയിലൂടെ സാധ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മൂന്നാം ലോക കേരള സഭയില് ഉയര്ന്നുവന്ന പ്രധാനപ്പെട്ട നിര്ദ്ദേശങ്ങള് നടപ്പാക്കാൻ ഇതിനകം സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
നാലാം ലോക കേരള സഭയില് ഉയര്ന്നുവന്നിട്ടുള്ള നിര്ദ്ദേശങ്ങളില്/ആവശ്യങ്ങളില് എന്തെല്ലാമാണ് നടപ്പാക്കാന് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷക്കാലത്തിൽ അപൂർവ്വ ജനിതക വൈകല്യരോഗങ്ങളായ സ്പൈനൽ മസ്കുലാർ അട്രോഫി, തലാസീമിയ, സിക്കിൾസെല് അനീമിയ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത രോഗങ്ങള്ക്കുളള ചികിത്സാ സൗകര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ് - പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസം നേടിയവരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കുവാൻ പര്യാപ്തമായ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വര്ക്ക് നിയര് ഹോം സംവിധാനം കോവിഡിന് ശേഷവും പുതിയൊരു തൊഴില് സംസ്കാരമായി ഉയര്ന്ന് വന്നിട്ടുണ്ടോ; എങ്കില് പ്രസ്തുത ആശയം സംസ്ഥാനത്ത് നടപ്പിലാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
വർക്ക് നിയർ ഹോം സെന്ററുകൾ, നൈപുണ്യ പരിശീലനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാവണം വാർഷിക പദ്ധതികളെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പ്രോത്സാഹനം നടത്തുവാനും ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ തൊഴിൽ കൗൺസലിംഗിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളില് പോസ്റ്റ്മോര്ട്ടം നടപടികളിലെ കാലതാമസവും സങ്കീര്ണതകളും ഒഴിവാക്കുന്നതിനും നിയമനടപടികള് പൂര്ത്തിയായാലുടന് പോസ്റ്റ്മോര്ട്ടം നടത്തുന്നതിനും ആവശ്യമായ നടപടികള് സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം സര്ക്കാര് ആശുപത്രികളിലാണ് നിലവില് പോസ്റ്റ്മോര്ട്ടം നടത്തി വരുന്നത്; പ്രസ്തുത ആശുപത്രികളിലെല്ലാം പോലീസ് സര്ജന്റെ സേവനം ലഭ്യമാക്കാന് കഴിയുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പോസ്റ്റ്മോര്ട്ടം നടന്നു വരുന്ന എല്ലാ മോര്ച്ചറികളും നവീകരിക്കുന്നതിനും അവിടങ്ങളിലെ സൗകര്യങ്ങള് വര്ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നിര്ദേശങ്ങള് നല്കുമോ;
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലേക്കുള്ള നിർദിഷ്ട റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമോ; പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താറാവുകളിലും കോഴികളിലും മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി മറ്റു പക്ഷികളിലേക്ക് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടോ; ഇത് പ്രതിരോധ പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും രോഗ വ്യാപനത്തിന്റെ സാധ്യത വര്ദ്ധിപ്പിക്കുന്നതിനും ഇടയാക്കുമോ; വിശദാംശം നല്കാമോ;
( ബി )
രോഗം മനുഷ്യരിലേക്ക് പകരുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് ഇത്തരം കേസുകള് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രോഗ പ്രതിരോധ പ്രവര്ത്തനങ്ങളുടെ പഠനത്തിനായി വിദഗ്ധ സംഘത്തെ നിയമിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ?
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വിദ്യാഭ്യാസം സ്കൂള് കരിക്കുലത്തിന്റെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സ്പോര്ട്സ് സ്കൂളുകള്ക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;
( സി )
പ്രെെമറി വിദ്യാര്ത്ഥികളുടെ മാനസിക, ശാരീരിക കഴിവുകള് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
ശ്രീ. സേവ്യര് ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാലയങ്ങളില് ലിംഗനീതി ബോധനത്തിനും പരാതി പരിഹാരത്തിനുമായി പ്രത്യേകമായ സംവിധാനങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്കാമോ;
( ബി )
കലാലയങ്ങളില് ലിംഗസമത്വം എന്ന ആശയം പ്രാവര്ത്തികമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( സി )
സമഭാവനയുടെ സത്കലാശാലകള് എന്ന പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് കലാലയങ്ങളില് തുടക്കം കുറിച്ചിട്ടുണ്ടോ; എന്താെക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം നല്കാമാേ?
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്ന അപകടമരണങ്ങളില് ഇരുപത്തിയഞ്ച് ശതമാനത്തില് കൂടുതല് കാൽനടയാത്രക്കാരാണെന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സീബ്രാലൈൻ മുറിച്ചുകടക്കുന്ന യാത്രക്കാരെ ഉള്പ്പെടെ വാഹനമിടിക്കുന്ന സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( സി )
റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദമാക്കുമോ?